കാഞ്ഞിരപ്പള്ളിയുടെ അപ്പസ്‌തോലന് 103-ാം പിറന്നാള്‍….

കാഞ്ഞിരപ്പള്ളിയുടെ അപ്പസ്‌തോലന് 103-ാം പിറന്നാള്‍….

കാഞ്ഞിരപ്പള്ളി: ‘തെക്കന്‍ കാഞ്ഞിരപ്പള്ളിയുടെ അപ്പസ്‌തോലന്‍’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫാദര്‍ അലക്‌സാണ്ടര്‍ വയലുങ്കലച്ചന്‍ 103-ാം പിറന്നാള്‍ ആഘോഷിച്ചു. ചെങ്ങളം സെന്റ്സെബാസ്റ്റിയന്‍സ്‌ ദേവാലയത്തില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇടവകാജനങ്ങളും പങ്കെടുത്തു.

ചെങ്ങളത്ത് 1914 ഫെബ്രുവരി 23 നാണ് ഫാദര്‍ അലക്‌സാണ്ടര്‍ വയലുങ്കലിന്റെ ജനനം. ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിന്ന് ഇന്റര്‍മീടിയേറ്റ് പാസ്സായി. പീരുമേട്ടില്‍ പോസ്റ്റ്മാസ്റ്ററായി ജോലി നോക്കുന്നതിനിടെ 20-ാം വയസ്സിലാണ് സെമിനാരിയില്‍ ചേര്‍ന്നത്. 1953 ല്‍ മാര്‍ ജെയിംസ് കാളാശ്ശേരി പിതാവില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് ഇരുപതോളം ഇടവകകളില്‍ സേവനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം വയലുങ്കല്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹമിപ്പോള്‍.

കാഞ്ഞിരപ്പള്ളി തെക്ക് രൂപതയിലുള്ള വിശ്വാസികളെ ഒരുമിപ്പിക്കുകയും പള്ളി പണിയുകയും ചെയ്തതിനാലാണ് ഇദ്ദേഹത്തെ ‘കാഞ്ഞിരപ്പള്ളയുടെ അപ്പസ്‌തോലന്‍’ എന്നു വിളിക്കുന്നത്. ഹൃദയാഘാതമുണ്ടായതു മൂലം 102-ാം വയസ്സില്‍ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനായ ഫാദര്‍ അലക്‌സാണ്ടര്‍ വയലുങ്കല്‍ ജീവിതത്തിലേക്കു തിരികെയെത്തിയതും വാര്‍ത്തയായിരുന്നു. ഇത്രയും പ്രായമുള്ള രോഗിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതും അപൂര്‍വ്വമായിരുന്നു.

You must be logged in to post a comment Login