കാണക്കാരി: മാന്‍ഹോള്‍ ദുരന്തത്തിന് സാക്ഷിയായ ഒരു വൈദികന്റെ അനുഭവം

കാണക്കാരി: മാന്‍ഹോള്‍ ദുരന്തത്തിന് സാക്ഷിയായ ഒരു വൈദികന്റെ അനുഭവം

തിങ്കളാഴ്ചയായിരുന്നു കോട്ടയം ജില്ലയിലെ ഏറ്റൂമാനൂര്‍, കാണക്കാരിയില്‍ മാന്‍ഹോള്‍ ദുരന്തത്തില്‍പെട്ട് രണ്ടു പേര്‍ മരണമടഞ്ഞത്. മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ ശ്വാസംമുട്ടിയായിരുന്നു ആ തൊഴിലാളികള്‍ മരിച്ചത്. അപകടം നടക്കുന്ന ആ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ചെറുപുഷ്പമിഷന്‍ ലീഗിന്റെ സംസ്ഥാന ഡയറക്ടറായ ഫാ. ജോബി പൂച്ചുകണ്ടത്തില്‍.

ബന്ധുക്കള്‍ക്കൊപ്പം ഹോസ്പിറ്റലില്‍ പോയി മടങ്ങിവരുന്ന വഴിക്ക് ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു അദ്ദേഹം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പുറത്തെ ഓടയ്ക്കകത്ത് രണ്ടുപേര്‍കിടക്കുന്നതായ വിവരം അച്ചന്‍ അറിഞ്ഞത്. ഓടിയെത്തിയ അച്ചന്‍ കണ്ടത് മാലിന്യങ്ങള്‍ക്കിടയില്‍ ജീവച്ഛവമായി കിടക്കുന്ന രണ്ടുപേരെയായിരുന്നു.

അസഹനീയമായ ഗന്ധം അവിടെ നിറഞ്ഞുനിന്നിരുന്നു. എന്നിട്ടും ആ ടാങ്കിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചു. പക്ഷേ വിഷവായു കാരണം അദ്ദേഹത്തിന് അത് സാധിച്ചില്ല. തുടര്‍ന്ന് ഫാന്‍ കൊണ്ടുവന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്കി. മരക്കമ്പുകള്‍ ടാങ്കിനകത്തേക്ക് ഇറക്കുവാനും ശ്രമിച്ചു. ഇതിനകം അദ്ദേഹം പോലീസ് അധികാരികള്‍ക്ക് വിവരം നല്കിയിരുന്നു.

ഫയര്‍ഫോഴ്‌സ് വരാന്‍ വൈകി. കാരണം ഏറ്റുമാനൂരില്‍ ഫയര്‍ സ്റ്റേഷന്‍ ഉണ്ടായിരുന്നില്ല. അവര്‍ വന്നപ്പോഴേയ്ക്കും നാട്ടുകാരില്‍ ആരോ ചിലര്‍ ശരീരങ്ങള്‍ കരയിലേക്ക് കയററിയിരുന്നു. അധികാരികളും നാട്ടുകാരും ഒത്തൊരുമിച്ച് അവസരോചിതമായി ഇടപെട്ടിരുന്നുവെങ്കില്‍ ആ രണ്ടു ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് അച്ചന്‍ വിശ്വസിക്കുന്നത്.

വാട്ട്‌സ് ആപ്പിലൂടെയാണ് അച്ചന്‍ ഈ അനുഭവം അറിയിച്ചത്.

You must be logged in to post a comment Login