കാണാതായ കുട്ടികള്‍ക്കായി ഒരു ദിനം

കാണാതായ കുട്ടികള്‍ക്കായി ഒരു ദിനം

കാണാതായ കുട്ടികള്‍ക്കായി ഒരു ദിനമോ? ഉവ്വ് സംശയിക്കണ്ടാ അത്തരമൊരു ദിനമുണ്ട്. ഇന്നലെയായിരുന്നു ആ ദിനം . മെയ് 25.

1983 മുതല്‍ നിലവിലുള്ള ഈ ദിനത്തിന്റെ ഉപജ്ഞാതാവ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനായിരുന്നു. ന്യൂയോര്‍ക്കിലെ മാന്‍ഹറ്റനില്‍ നിന്ന് 1979 മെയ് 25 ന് കാണാതെ പോയ ഏതന്‍ പാറ്റ്‌സ് എന്ന ആറുവയസുകാരന്റെ സ്മരണയ്ക്കായിട്ടായിരുന്നു ഈ ദിനം റീഗന്‍ പ്രഖ്യാപിച്ചത്. പിന്നീട് ഏതന്‍സ് പാറ്റ്‌സിനെ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

അമേരിക്കയില്‍ നടപ്പിലാക്കിയ ഈ ദിനം ക്രമേണ മറ്റ് രാജ്യങ്ങളിലേക്കും കടന്നു. അതോടെ ഗ്ലോബല്‍ നെറ്റ് വര്‍ക്ക് ഫോര്‍ മിസിങ് ചില്‍ഡ്രന്‍, ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ മിസിങ് ആന്റ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ എന്നീ രണ്ടു സംഘടനകള്‍ ഈ ദിനാചരണത്തെ ഏറ്റെടുത്തു. പ്രതിവര്‍ഷം 22,000 കുട്ടികളെ കാണാതെ പോകുന്നുണ്ട് എന്നാണ് ഈ സംഘടനയുടെ വെളിപ്പെടുത്തല്‍.

You must be logged in to post a comment Login