കാണ്ടമാലിലെ ക്രൈസ്തവര്‍ക്ക് ഭാരതസഭയുടെ പിന്തുണ

കാണ്ടമാലിലെ ക്രൈസ്തവര്‍ക്ക് ഭാരതസഭയുടെ പിന്തുണ

കാണ്ടമാല്‍: കാണ്ടമാലിലെ ക്രൈസ്തവര്‍ക്ക് ഭാരതസഭയുടെ പിന്തുണയും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തുകൊണ്ട് സിബിസിഐ പ്രസിഡന്റും സീറോ മലങ്കര ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. കട്ടക് ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വയ്ക്ക് അയച്ച സന്ദേശത്തിലാണ് കാണ്ടമാലിലെ ദുരിതം അനുഭവിക്കുന്ന ക്രൈസ്തവരോടുള്ള ഐകദാര്‍ഢ്യം അറിയിച്ചത്.

മാര്‍ച്ച് 2 മുതല്‍ 9 വരെ നടക്കുന്ന പ്ലീനറി അസംബ്ലിയില്‍ ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ്വയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. 2007 മുതല്‍ 2016 വരെയുള്ള കാണ്ടമാലിന്റെ ചിത്രം ഇരുപത് മിനിറ്റില്‍ ആര്‍ച്ച് ബിഷപ് അവതരിപ്പിക്കു. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം കാണ്ടമാലിന്റെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് കൃത്യമായി അറിയുന്നതിന് സിബിസിഐ എടുത്ത താലപര്യത്തിന് ആര്‍ച്ച് ബിഷപ് തൃപ്തി അറിയിച്ചു.

You must be logged in to post a comment Login