കാണ്ടമാല്‍ കലാപത്തിലെ ഇരകള്‍ക്കായി പുതിയ വെബ്‌സൈറ്റ്

കാണ്ടമാല്‍ കലാപത്തിലെ ഇരകള്‍ക്കായി പുതിയ വെബ്‌സൈറ്റ്

മുംബൈ: കാണ്ടമാല്‍ കലാപത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന ഏഴ് ക്രൈസ്തവര്‍ക്കു വേണ്ടിയുള്ള വെബ്‌സൈറ്റ് മുംബൈ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കാണ്ടമാല്‍ കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നിരപരാധികളായ ഏഴ് ക്രൈസ്തവര്‍ ജീവപര്യന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. കാണ്ടമാല്‍ കലാപത്തിന് കാരണമായി എന്നു കരുതപ്പെടുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് ഇവര്‍ക്കുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. നിരപരാധികളായ ഇവര്‍ക്കു വേണ്ടി സ്വരമുയര്‍ത്തണമെന്ന് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അഭ്യര്‍ത്ഥിച്ചു.

You must be logged in to post a comment Login