കാണ്ടമാല്‍ രക്തസാക്ഷികള്‍ക്കായി സ്മാരകം

ഒഡീഷ: കാണ്ടമാല്‍ രക്തസാക്ഷികളുടെ സ്മരണക്കായി ഒഡീഷയില്‍ സ്മാരകമുയരുന്നു. കട്ടക്-ഭുവനേശ്വര്‍ ആര്‍ച്ച്ബിഷപ്പ് ജോണ്‍ ബറുവ ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ‘സന്യസ്തരുടെയും മറ്റു വിശ്വാസികളുടെയും ഏറെ നാളായുള്ള ആവശ്യമായിരുന്നു കാണ്ടമാല്‍ രക്തസാക്ഷികള്‍ക്കായി ഒരു രക്തസാക്ഷി മണ്ഡപം. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ഈ സംരംഭത്തിന്റെ വിജയത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണം’, ബിഷപ്പ് ജോണ്‍ ബറുവ പറഞ്ഞു.

കാണ്ടമാലിലെ ദിവ്യജ്യോതി പാസ്റ്ററല്‍ സെന്ററിനോടു ചേര്‍ന്നാണ് സ്മാരകം നിര്‍മ്മിക്കുന്നത്. ഇതിനായുള്ള നിര്‍ദ്ദേശങ്ങളാരാഞ്ഞുകൊണ്ട് ബിഷപ്പ് ജോണ്‍ ബറുവ അതിരൂപതക്കു കീഴിലുള്ള എല്ലാ വൈദികര്‍ക്കും കത്തയച്ചു. കാണ്ടമാല്‍ കലാപത്തിന്റെ ഇരകളെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് മുംബൈ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്‌കാര്‍ റോഡ്രിഗസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

You must be logged in to post a comment Login