കാണ്ടമാല്‍ രക്തസാക്ഷികളുടെ നാമകരണനടപടികള്‍ക്ക് ആരംഭമായി

കട്ടക്ക്-ഭുവനേശ്വര്‍: ഒറീസയിലെ കാണ്ടമാലില്‍ നടന്ന ക്രൈസ്തവിരുദ്ധകലാപത്തില്‍ കൊല്ലപ്പെട്ടവരുടെ നാമകരണനടപടികള്‍ക്ക് ആരംഭം കുറിച്ചു. ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വയെ കര്‍ദിനാള്‍ ഓസ്വാഡ് ഗ്രേഷ്യസ് ആണ് ഇക്കാര്യത്തിന് വേണ്ടി ചുമതലപ്പെടുത്തിയത്. നാമകരണനടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത് കൊല്ലപ്പെട്ടവരുടെ ബന്ധുമിത്രാദികള്‍ക്കും മുഴുവന്‍ സഭയ്ക്കും വളരെ അഭിമാനകരമാണെന്ന് ആര്‍ച്ച് ബിഷപ് അഭിപ്രായപ്പെട്ടു. നമ്മുടെ സ്ത്രീപുരുഷന്മാരും കുട്ടികളും രക്തസാക്ഷികളായിത്തീരുകയാണ്. കാരണം അവരുടെ വിശ്വാസം ഒരിക്കലും വിസ്മരിക്കപ്പെടുന്നില്ല. അദ്ദേഹം പറഞ്ഞു.

2008 ലാണ് സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെതുടര്‍ന്ന് മതതീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതും ക്രൈസ്തവര്‍ കൊല്ലപ്പെട്ടതും. ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. അറുപതിനായിരത്തോളം ആളുകള്‍ വനത്തില്‍ അഭയം തേടി. ആറായിരത്തി അഞ്ഞൂറ് വീടുകളും 395 പള്ളികളും നശിപ്പിക്കപ്പെട്ടു.

ഇപ്പോഴും പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഭയം മൂലം തിരികെ വരാന്‍ കഴിഞ്ഞിട്ടില്ല.

You must be logged in to post a comment Login