കാണ്ഡമാല്‍ ആക്രമണത്തിനിരയായ ക്രിസ്ത്യാനികള്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ സുപ്രീം കോടതി വിധി

കാണ്ഡമാല്‍ ആക്രമണത്തിനിരയായ ക്രിസ്ത്യാനികള്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ സുപ്രീം കോടതി വിധി

ഒറീസയിലെ കാണ്ഡമാലില്‍ 2008 ല്‍ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കാന്‍ സുപ്രീം കോടതി ഒറീസ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ്മാരായ ടി എസ് ഠാക്കൂര്‍, യു യു ലളിത്, എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ലഹളയുടെ കാലത്ത് തകര്‍ക്കപ്പെട്ട പള്ളികളുടെ പുനര്‍നിര്‍മാണത്തെ സംബന്ധിച്ചുള്ള വിധിയുടെ വൈകാതെ വ്യക്തമാകും. പള്ളി നിര്‍മാണത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നത് ഇന്ത്യ പോലുള്ള മതേതര രാഷ്ട്രത്തിന് യോജിച്ചതല്ല എന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.

ഒറീസയിലെ ആദിവാസി പ്രാമുഖ്യമുള്ള ജില്ലയില്‍ 90 ഓളം ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവര്ട ന്യൂനപക്ഷമായ ജില്ലയില്‍ ഒരു ഹിന്ദു നേതാവ് കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് നിരപരാധികളായ ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും ആക്രമിക്കുകയും ചെയ്തത്.

You must be logged in to post a comment Login