കാണ്ഡമാല്‍ കലാപത്തിനിടെ വൈദികനെതിരെയുണ്ടായ വധശ്രമ കേസ് പുനരാരംഭിച്ചു

കാണ്ഡമാല്‍ കലാപത്തിനിടെ വൈദികനെതിരെയുണ്ടായ വധശ്രമ കേസ് പുനരാരംഭിച്ചു

കുട്ടക്ക്: 2008ലെ കാണ്ഡമാല്‍ കലാപത്തിനിടെ ബലിഗുഡ ഇടവക വൈദികനെതിരെ നടത്തിയ വധശ്രമം  കേസ് കുട്ടക്ക് ജില്ലാ സെഷന്‍സ്സ് കോടതി പുന:രാരംഭിച്ചു.

കേസിലെ പ്രധാന സാക്ഷിയായ കന്യാസ്ത്രീ പ്രോസിക്യൂഷന്റെ ചോദ്യം ചെയ്യലിനിടെ കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചു വ്യക്തികളെ തിരിച്ചറിഞ്ഞു.

2008ലെ കലാപത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരെ പ്രക്ഷോഭം നടത്തിയവര്‍
ഫാദര്‍ തോമസ്സ് ചെല്ലാനെ അതിക്രൂരമായി പരിക്കേല്‍പ്പിച്ച് തെരുവിലൂടെ വലിച്ചിഴച്ചുവെന്നും കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്നുമാണ് കേസ്.

You must be logged in to post a comment Login