കാണ്ഡമാല്‍ രക്തസാക്ഷികളുടെ ഡോക്യുമെന്ററി കേരളത്തില്‍ ഉടന്‍ പ്രദര്‍ശനത്തിന്

കാണ്ഡമാല്‍ രക്തസാക്ഷികളുടെ ഡോക്യുമെന്ററി കേരളത്തില്‍ ഉടന്‍ പ്രദര്‍ശനത്തിന്

കാണ്ഡമാല്‍: ഒഡീഷയിലെ കാണ്ഡമാല്‍ ഗ്രാമവാസികളുടെ ദുരിതങ്ങളെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി സിനിമ കേരളത്തില്‍ ഉടന്‍ പ്രദര്‍ശനത്തിന്. വോയിസസ് ഫ്രം ദ റൂയിന്‍സ് – കാണ്ഡമാല്‍ ഇന്‍ സേര്‍ച്ച് ഓഫ് ജസ്റ്റിസ് എന്ന പേരില്‍ കെ പി ശശി സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ജൂലൈ പകുതിയോടെ കേരളത്തില്‍ മൂന്നിടങ്ങളിലായി പ്രദര്‍ശിപ്പിക്കും.

90-മിനിറ്റ് ദൈര്‍ഘ്യമുളള ഡോക്യുമന്ററി കാണ്ഡമാനിലെ ജനങ്ങളുടെ ദുരിതങ്ങള്‍ക്കൊപ്പം നീതിയ്ക്കുവേണ്ടി അവര്‍ നടത്തിയ കഷ്ടപ്പാടുകളും തുറന്നു കാണിക്കുന്നു. 2008ല്‍
കാണ്ഡമാലിലെ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന കലാപത്തെ അതിജീവിച്ച സാമൂഹ്യപ്രവര്‍ത്തകനായ ഫാദര്‍ അജയ്യ കുമാര്‍ സിങ് പറഞ്ഞു.

മുന്‍ കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ജൂലൈ 19ന് തിരുവനന്തപുരത്തു വച്ച് ഡോക്യുമെന്ററി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ആദ്യ പ്രദര്‍ശനത്തിനു ശേഷം സിനിമയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് നാഷണല്‍ സോളിഡാരിറ്റി ഫോറം കോര്‍ഡിനേറ്റര്‍മാരായ ഫാ. സിങും ദീരേന്ദ്ര പാഢയും നേതൃത്വം വഹിക്കും.

തൃശ്ശൂരിലെ ജവഹര്‍ ബാല്‍ ഭവനില്‍ ജൂലൈ 17നും തൊട്ടടുത്ത ദിവസം കോഴിക്കോട്  കെ പി കേശവന്‍ മെമ്മോറിയല്‍ ഹാളിലും സിനിമ
പ്രദര്‍ശിപ്പിക്കും.

You must be logged in to post a comment Login