കാത്തിരിപ്പ്

കാത്തിരിപ്പ്

waitനമ്മള്‍ ഓരോരുത്തരും പല രീതിയില്‍ കാത്തിരിക്കാറുണ്ട്. ഉദാഹരണത്തിന് ബസിനു വേണ്ടി കാത്തു നില്ക്കാ റുണ്ട്. വിമാനത്തിനുവേണ്ടി കാത്തിരിക്കാറുണ്ട്. നല്ലൊരു ജോലിക്കു വേണ്ടി കാത്തിരിക്കാറുണ്ട്. ഇതെല്ലാം നമ്മള്‍ വളരെ ക്ഷമാപൂര്വ്വംു കാത്തിരിക്കും. കാരണം ഇതൊക്കെയും നമ്മുടെ ആവശ്യങ്ങള്‍ നടക്കുവാന്‍ വേണ്ടിയാണ്. നമ്മള്‍ ഒരു വിമാനത്തില്‍ കയറണമെങ്കില്‍ അതിന്റെ സമയത്തിന് എത്രയോ മുന്പേ വീട്ടില്‍ നിന്നും ഇറങ്ങുന്നു. വിമാനത്താവളത്തില്‍ വന്ന് എത്ര സമയം വേണമെങ്കിലും കാത്തിരിക്കാന്‍ നമ്മള്‍ തയ്യാറാണ്. ആ യാത്രയ്ക്ക് വേണ്ടിയ ഒരുക്കങ്ങള്‍ എത്രയോ ദിവസങ്ങള്‍ മുന്പേ് നമ്മള്‍ ക്രമീകരിക്കാറുണ്ട്. ഇങ്ങിനെയൊരു ഒരുക്കം അല്ലെങ്കില്‍ കാത്തിരിപ്പ് ഒരു ഞായറാഴ്ചയ്ക്കു വേണ്ടി നടത്താറുണ്ടോ? ദൈവമേ അങ്ങയുടെ മുന്പില്‍ ബലി അര്പ്പി്ക്കുവാന്‍ വേണ്ടി വരണമല്ലോ എന്നോര്ത്ത് കാത്തിരുന്ന് പ്രാര്ത്ഥിക്കുവാന്‍ സാധിക്കാറുണ്ടോ? ദൈവത്തിന്റെ സ്വരം കേള്ക്കുവാന്‍ ദൈവം പറയുന്ന വഴിയെ നടക്കുവാന്‍ ദൈവത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ സ്വീകരിക്കുവാന്‍ കാത്തിരിക്കാന്‍ സാധിക്കാറുണ്ടോ?
എവിടെയാണ് നമുക്ക് ദൈവത്തിനു വേണ്ടിയും ദൈവ പദ്ധതിക്കുവേണ്ടിയുമുള്ള കാത്തിരിപ്പ് നഷ്ടമായത്! ഉല്പത്തി 2:21 ല്‍ ദൈവം പറയുന്നു. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന ദേവസം നീ മരിക്കും. ഇവിടെ ആദിമാതാപിതാക്കന്മാര്ക്ക് ദൈവ പദ്ധതിക്കു വേണ്ടി കാത്തിരിക്കുവാന്‍ സാധിച്ചില്ല. ഇതു തന്നെയാണ് നാമും ചെയ്യുന്നത്. ചെയ്യരുത് എന്നു പറയുന്നത് ചെയ്യാനാണ് നാമോരോരുത്തര്ക്കും ഇഷ്ടം. എന്നിട്ട് പറയും അങ്ങനെ ചെയ്തിട്ട് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന്. ദൈവം സ്‌നേഹവാനായതുകൊണ്ട് നാം എത്ര തെറ്റ് ചെയ്താലും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കാന്‍ സന്നദ്ധനാകുന്നു. വചനം പറയുന്നു. ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുവിന്‍. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്ക്ക് ലഭിക്കും. (മത്തായി :33). പക്ഷെ നമ്മള്‍ ആദ്യം നമ്മുടെ സാമ്പത്തികം ഭദ്രമാക്കിയതിനുശേഷം ദൈവകാര്യങ്ങള്‍ അന്വേഷിക്കും. ഉദാഹരണത്തിന് നമ്മളൊക്കെയും മണിചെയിനില്‍ കൂടാറുണ്ട്. അത് പല വിധത്തി് പല പ്രാവശ്യം നമ്മുടെ ഒക്കെയും ഇടയില്‍ വന്നു പലര്ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും വീണ്ടും അതില്‍ ചേരുന്നു. ഇതില്‍ ചേര്ന്നു കഴിഞ്ഞാലും ഒരു കാത്തിരിപ്പ് ഉണ്ട്. പുതിയ ആള്ക്കാരെ ചേര്ക്കാന്‍ കാത്തിരിപ്പ്. ഇവിടെ നമ്മള്‍ നമ്മില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. നമ്മുടെ ചുറ്റുപാടുകളെ പലപ്പോഴും അവഗണിക്കുന്നു.

 

 

യേശു പറഞ്ഞ ഉപമതന്നെ നോക്കാം. ധനവാന്റെയും ലാസറിന്റെയും. ധനവാന്റെ മേശയില്‍ നിന്നും എന്തെങ്കിലും കിട്ടുമെന്നോര്ത്തിരിക്കുന്ന ദരിദ്രനായ മനുഷ്യന്‍. ആ മനുഷ്യരുടെ മരണശേഷം എന്തായി എന്ന് നാം ബൈബിളില്‍ വായിച്ചിട്ടുണ്ട്. പ്രസംഗങ്ങളില്‍ കൂടി കേട്ടിട്ടുമുണ്ട്. ഇവിടെ നമ്മുടെ ഇടയിലും നമ്മില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന പാവപ്പെട്ട മനുഷ്യരെ കാണാന്‍ സാധിക്കും. അത് സാമ്പത്തികമായ സഹായം ആകാം. ശാരിരികമായ സഹായം ആകാം. അതിനുമപ്പുറം നമ്മളില്‍ കൂടിയുള്ള ദൈവിക ഇടപെടലിനുവേണ്ടി നമ്മുടെ ചുറ്റുപാടുമുള്ള അനേകര്‍ കാത്തിരിപ്പുണ്ടാകാം. ഒരു പക്ഷെ ഒരു പ്രാര്ത്ഥ്ന സഹായമായി അല്ലെങ്കില്‍ ദൈവത്തെപ്പറ്റി മനസ്സിലാക്കിയിട്ടില്ലാത്തവര്‍ ഇവരൊക്കെയും ദൈവതിരുമുന്പാ്കെ ദരിദ്രര്‍ ആണ്. നമ്മുടെ ഉദാസീനതമൂലം പലപ്പോഴും നാം ഈ കാത്തിരിപ്പുകള്‍ മനസിലാക്കുന്നില്ല. ഇതു മനസിലാക്കുവാന്‍ ധനവാനായ ദൈവത്തിന്റെ മുന്പിരല്‍ ഒരു യാചകനെപ്പോലെ നമ്മള്‍ കാത്തിരുന്ന് പ്രാര്ത്ഥി്ക്കണം. അവിടുത്തെ കൃപാവരങ്ങള്‍ കൊണ്ട് നിറയുവാന്‍ ദൈവം ബൈബിളിലൂടെ പറയുന്നു. ഞാന്‍ കരുണയും നീതിയും നടത്തുന്നവനാണെന്ന്. നമ്മള്‍ ഈ കരുണയുടെ ഉറവയില്‍ നിന്നും കുടിക്കാന്‍ കാത്തിരുന്ന് പ്രാര്ത്ഥി്ക്കണം. ചിലപ്പോള്‍ വര്ഷങ്ങള്‍ തന്നെ. നമ്മുടെ പിതാവായ അബ്രഹാമിനെപ്പോലെ (ഉല്പ്പിത്തി 12:1-3) ഇവിടെ ദൈവം അബ്രഹാമിനെ അനുഗ്രഹിക്കുന്നു. പക്ഷെ എത്രയോ വര്ഷ ങ്ങള്ക്കുഹ ശേഷമാണ് ഒരു മകനെ കിട്ടുന്നത്. (ഉല്പ്പകത്തി 18:10-14) ഇതൊരു സാഹസം നിറഞ്ഞ കാത്തിരിപ്പാണ്. ഇവിടെ പിതാവായ അബ്രാഹാത്തിന്റെ വിശ്വാസം ചോര്ന്നു പോയി. ദൈവത്തെ തള്ളിപ്പറയുന്നതായി നാം കാണുന്നില്ല. ദൈവത്തോട് ചേര്ന്നു് നില്ക്കു ന്ന അബ്രഹാമിനെയാണ് കാണുന്നത്. നമുക്കും ഇതുപോലുള്ള സഹനങ്ങള്‍ ഉണ്ടാകുമ്പോള്‍ (ഉദാ: രോഗം, സാമ്പത്തിക ബുദ്ധിമുട്ട്, മറ്റുള്ളവരില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍) നാം എന്താണ് ചെയ്യുന്നത്. പള്ളിയില്‍ പോകുന്നത് കുറയും, നിത്യ പ്രാര്ത്ഥ നകള്‍ ഉപേക്ഷിക്കും. ഇത് സഹനങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ല സമൃദ്ധിയിലും നാം ഇങ്ങനെതന്നെയാണ്. വചനം പറയുന്നു. അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ് നമ്മെ വിളിച്ചിരിക്കുന്നതെന്ന്.
ബൈബിളില്‍ നമ്മള്‍ അബ്രഹാം പിതാവിനെ മാത്രമല്ല മക്കള്ക്കു വേണ്ടി കാത്തിരിക്കുന്നതാിയ കാണുന്നത് (1 സാമുവല്‍ 1). എല്ക്കാനെയും ഭാര്യ ഹന്നായെയും കുറിച്ച് പറയുന്നു. ലൂക്ക 1 ല്‍ സഖറിയാ പുരോഹിതനെക്കുറിച്ചും എലിസബത്തിനെക്കുറിച്ചും പറയുന്നു. ഇവിടെയെല്ലാം നാം കാണുന്നത് വളരെ നാളുകള്‍ കാത്തിരുന്ന് കിട്ടുന്ന ഫലത്തിന്റെ ഗുണം എത്ര മഹത്തരം എന്നു നോക്കാം. പിതാവായ അബ്രഹാം മകന്‍ ഇസഹാക്കിനെ ദൈവത്തിന്റെ അരുളപ്പാടില്‍ ബലി കഴിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു എതിര്പ്പു മില്ലാതെ ദൈവത്തിന്റെ ഇഷ്ടം നടക്കാന്‍ നിന്നു കൊടുക്കുന്നു. നമ്മുടെ മക്കളെപ്പറ്റി ഇവിടെ ചിന്തിച്ചാല്‍ നമ്മള്‍ പറയുന്നത് അവര്‍ എത്രമാത്രം അനുസരിക്കുന്നുണ്ട്. എല്ക്കാനയുടെയും ഹന്നയുടെയും മകന്‍ സാമുവല്‍ ശക്തനായ ഒരു പ്രവാചകന്‍ ആയിരുന്നു. വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ദൈവം തന്റെ വേലയ്ക്കായ് തിരഞ്ഞെടുക്കുന്നു. (1സാമുവല്‍ 3). ഇനി സ്‌നാപകയോഹന്നാനെക്കുറിച്ച് പറഞ്ഞാല്‍ ഈശോ തന്നെ പറയുന്നു. സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപക യോഹന്നാനെക്കാള്‍ ശ്രേഷ്ഠരായി ആരുമില്ലെന്ന്.

 

നോഹയുടെ കാത്തിരിപ്പിനെപ്പറ്റി നമുക്കെല്ലാവര്ക്കും അറിയാം. നോഹ ദൈവം പറഞ്ഞതുകേട്ട് പേകടമുണ്ടാക്കി മഴക്കുവേണ്ടി കാത്തിരുന്നു. ദൈവം മാനസാന്തരത്തിനും കൊടുത്ത എത്രയോ അവസരങ്ങള്‍ പാഴാക്കിയ ഒരു ജനതയാണ് ഇവിടെ നശിച്ചു പോകുന്നത്. നോഹ പെട്ടകം ഉണ്ടാക്കുമ്പോഴും അവര്‍ അദ്ദേഹത്തെ കളിയാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് നാമും. പലപ്പോഴും ചെയ്യാറുള്ളത്. കിട്ടുന്ന അവസരങ്ങള്‍ പാഴാക്കി കഴയുകയും അത് പ്രയോജനപ്പെടുത്തുന്നവനെ കളിയാക്കാറുമില്ലേ. നോഹ ദൈവത്തിന്റെ സ്വരം കേള്ക്കാുന്‍ തന്നെത്തന്നെ വിട്ടുകൊടുത്തില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു ദൈവത്തിന്റെ പദ്ധതി. നാം ആയിരിക്കുന്ന സമൂഹത്തിന്റെ വിശുദ്ധീകരണത്തിനു വേണ്ടി പ്രാര്ത്ഥിതക്കുവാന്‍ കടപ്പെട്ടവരാണ് നാം ഓരോരുത്തരും. നമ്മള്‍ പ്രാര്ത്ഥിതച്ച് തീര്ന്ന ഉടനെ എല്ലാത്തിനും ഫലം കിട്ടണമെന്നില്ല. (2 കോറി: 6-2) അവിടുന്ന് അരുളിച്ചെയ്യുന്നു. സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്റെ പ്രാര്ത്ഥ്ന കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിക്കുകയും ചെയ്തു. പ്രിയപ്പെട്ടവരെ നമുക്ക് കാത്തിരിക്കാം. രക്ഷയുടെ ദിവസത്തിനു വേണ്ടി. സ്വര്ണ്ണം ഉലയില്‍ ശുദ്ധി ചെയ്യുന്നതു പോലെ ആദ്യം പ്രാര്ത്ഥിരക്കുന്ന വ്യക്തികള്‍ വിശുദ്ധീകരിക്കപ്പെടണം. ഇതിന് നിരന്തരമായ കുമ്പസാരം ആവശ്യമാണ്.
ഇനി നമ്മള്‍ യേശുവിനെ നോക്കിയാല്‍ തന്റെ ഈ ഭൂമിയിലെ ദൗത്യം ആരംഭിക്കുന്നതിനു മുന്പ്ു നാല്പ്തു ദിനരാത്രങ്ങള്‍ ഉപവസിച്ച് പ്രാര്ത്ഥി്ച്ചു. (വി. മത്തായി 4:1-10, വി. ലൂക്ക 4:1-13) യേശു പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നുണ്ട്. ഇവിടെ, നമ്മുടെ ജീവിതത്തിലും ഇത്തരം പരീക്ഷകള്‍ ഉണ്ടാകാറുണ്ട്, ഒരു നൊയമ്പ് എടുക്കാന്‍ തീരുമാനിച്ചാല്‍ അപ്പോള്‍ സാത്താന്‍ നമ്മുടെ മുമ്പില്‍ വരും. നമ്മള്‍ ദൈവതിരുമുന്പാ കെ എടുക്കുന്ന ഏതു തീരുമാനവും ശകലം തെറ്റി എന്നതുകൊണ്ട് സാരമില്ല എന്ന് നമ്മള്‍ തന്നെ തീരുമാനിക്കും. നോമ്പ് എടുക്കുമ്പോള്‍ തീരുമാനിക്കും. ഇനി മദ്യപിക്കില്ല, മാംസം കഴിക്കില്ല. ഉപവസിക്കും. എന്നൊക്കെ. പക്ഷെ, ഇതൊക്കെ ഒരു നിമിഷം കൊണ്ട് തകര്ക്കുകവാന്‍ സാത്താന് സാധിക്കും. ഇതില്‍ നിന്നൊരു വിടുതലിനു വേണ്ടി നാം നിരന്തരം പ്രാര്ത്ഥി ക്കണം, ബൈബിള്‍ വായിച്ച് ധ്യാനിക്കണം. പരിശുദ്ധാത്മാവിന്റെ സഹായം തേടണം. പരിശുദ്ധ അമ്മയുടെയും വിശുദ്ധന്മാരുടെയും മദ്ധ്യസ്ഥം യാചിക്കണം.
യേശുവിനെ കാത്തിരിക്കുന്ന അനേകരെ നമുക്ക് കാണുവാന്‍ സാധിക്കും. അനേകം രോഗികള്‍ യേശുവിനെ കാത്തിരുന്നു. അവന്റെ വസ്ത്രത്തില്‍ ഒന്നു സ്പര്ശിതക്കുവാന്‍ ഒരു വാക്കെങ്കിലും പറഞ്ഞാല്‍ അതില്‍ സൗഖ്യം പ്രാപിക്കാന്‍, അതുപോലെ അനേകര്‍ യേശുവില്‍ നിന്നും വചനം കേള്ക്കാ ന്‍ കാത്തിരിക്കുന്നു. ലൂക്ക 12:1 ല്‍ പറയുന്നു. പരസ്പരം ചവിട്ടേല്ക്ക ത്തക്കവിധം ആയിരക്കണക്കിന് ജനങ്ങള്‍ തിങ്ങിക്കൂടി എന്ന്. നമ്മള്‍ ഇന്ന് എന്താണ് ചെയ്യുന്നത്. ഒരാള്‍ ധ്യാനത്തിന് പോകുന്നെന്ന് പറയുമ്പോള്‍ അവനെ കളിയാക്കും. നമ്മള്‍ എത്രമാത്രം ആവശ്യക്കാരനാണോ അപ്പോഴാണ് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നത്. ലൂക്ക 19:4ല്‍ പറയുന്നു. യേശുവിനെ കാണാന്‍ വേണ്ടി അവന്‍ മുമ്പോ ഓടി ഒരു സിക്കമൂര്‍ മരത്തിന്റെ മുകളില്‍ കയറി ഇരുന്നു എന്ന്. സക്കേവൂസ് ഒരു ധനികനാണെങ്കിലും തനിക്കുള്ളത് നഷ്ടപ്പെടുത്തി യേശുവിനെ നേടാന്‍ തയ്യാറാകുന്നു. ഈ ഒരു മനോഭാവത്തിലേക്ക് നമ്മളും വളരണം. നഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമെ യേശുവിനെ നേടാന്‍ സാധിക്കൂ. യേശു സ്വന്തം ജീവനെ നഷ്ടപ്പെടുത്തിയാണ് നമ്മെ ഓരോരുത്തരെയും നേടിയത്.
പ്രിയപ്പെട്ടവരെ നമ്മെ പ്രാര്ത്ഥനയില്‍ നിന്നും പിന്നോട്ട് വിലിക്കുന്ന എല്ലാ ശക്തികളെയും തരണം ചെയ്യുവാന്‍ നിരന്തരമായ പ്രാര്ത്ഥ ന ആവശ്യമാണ്. ക്ഷമയോടെ കാത്തിരുന്ന പ്രാര്ത്ഥിക്കണം. നിരന്തരം കുമ്പസാരിക്കണം. വിശുദ്ധ കുര്ബാിനയില്‍ മുടങ്ങാതെ പങ്കെടുക്കണം. പരീക്ഷയെഴുതിയിട്ട് റിസള്ട്ടി നായി കാത്തിരിക്കുന്ന ഒരു കുട്ടിയെപ്പോലെ ദൈവകൃപയ്ക്കായ് കാത്തിരിക്കണം. കാരണം ഈ നിധി മണ്പാത്രങ്ങളിലാണ് ലഭിച്ചിരിക്കുന്നത് (2 കോറി 4:7) നിരന്തരമായ കുമ്പസാരവും വിശുദ്ധ കുര്ബാന സ്വീകരണവും ഇല്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും നാം തകര്ന്നു പോകും.
കാത്തിരുന്ന് പ്രാര്ത്ഥി ക്കാന്‍ സഹായകനായ പരിശുദ്ധാമാവിനെ നമുക്ക് വിളിക്കാം. (യോഹ. 14:26) എന്നാല്‍ എന്റെ നാമത്തില്‍ പിതാവയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും. നമുക്ക് പരിശുദ്ധാത്മാവിന്റെ മുന്പിസല്‍ എളിമപ്പെടാം. എനിക്കൊന്നുമറിയില്ല എന്നെ പഠിപ്പിക്കേണമെ എന്ന് പറയാം. അറിവുള്ളവരെ ആര്ക്കും സഹായിക്കാന്‍ സാധിക്കില്ല. പരിശുദ്ധാത്മാവ് പറയുന്നത് പൂര്ണ്ണനമായി അനുസരിക്കാന്‍ നാം തയ്യാറാകണം. ഉദാ: ചില കൂട്ടുകെട്ടുകള്‍ ഉപേക്ഷിക്കേണ്ടി വരും. ചില ദുഃശ്ശീലങ്ങള്‍ വേണ്ടെന്നു വയ്‌ക്കേണ്ടി വരും. നമ്മള്‍ കൂട്ടുകാരെ സന്തോഷിപ്പിക്കുന്നവരാകാതെ പരിശുദ്ധാത്മാവിനെ സന്തോഷിപ്പിക്കുന്നവരാകണം.
യേശുവിന്റെ കുരിശുമരണത്തിനു ശേഷം അശക്തരായപ്പോയ ശിഷ്യന്മാകരെ ഒന്നിച്ചുകൂട്ടിയിരുന്ന് പ്രാര്ത്ഥിാക്കുന്ന പരിശുദ്ധ അമ്മയെ നമുക്കാ കാണാം (അപ്പ. പ്രവ: 1:14) ഇവര്‍ ഏകമനസ്സോടെയും യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റ് സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്ത്ഥുനയില്‍ മുഴഉകിയിരുന്നു. നമുക്കും പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥതയില്‍ പ്രാര്ത്ഥിഴക്കാം. എന്നിലും എന്റെ കുടുംബത്തിലും എന്റെ ഇടവകയിലും എന്റെ ചുറ്റുപാടിലും ലോകം മുഴുവനും ദൈവരാജ്യം വളരണമെ എന്ന്.

പ്രാര്ത്ഥന:-
കാല്‍വരിയില്‍  എനിക്കുവേണ്ടി കുരിശില്‍ മരിച്ച യേശുവേ! പരിശുദ്ധാത്മാവ് പറയുന്നത് ശ്രവിക്കുവാനുള്ള കൃപ കൊണ്ട് ഞങ്ങളെ നിറയ്ക്കണമെ. ആമേന്‍.
ജേക്കബ് വര്ഗീ സ്.

You must be logged in to post a comment Login