കാനഡായിലെ കത്തോലിക്കാ സ്‌കൂളില്‍ യോഗയും

കാനഡായിലെ കത്തോലിക്കാ സ്‌കൂളില്‍ യോഗയും

അല്‍ബേര്‍ട്ട: എക്കോലെ ഔര്‍ ലേഡി ഓഫ് ദ റോസറി സ്‌കൂളില്‍ മെയ് മാസം മുതല്‍ കുട്ടികളുടെ മാനസികവളര്‍ച്ചയെ ലക്ഷ്യമാക്കി യോഗ ക്ലാസുകള്‍ ആരംഭിച്ചു. പഠിക്കുക, ശ്രദ്ധിക്കുക, ഈശോയെ പിന്തുടരുക എന്നീ മുദ്രാവാക്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഇംഗ്ലീഷ് ഫ്രഞ്ച് കത്തോലിക്കാ സ്‌കൂളാണ്. യോഗ കൂടുതല്‍ റിലാക്‌സാഡാക്കുമെന്നും ടെന്‍ഷന്‍ കുറയ്ക്കുമെന്നും യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്ത് അഭിപ്രായപ്പെടുന്നു.

2016 ല്‍പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് നിരവധി സെലിബ്രറ്റികള്‍ ഉള്‍പ്പെടെ 37 മില്യന്‍ അമേരിക്കക്കാരും യോഗ പരിശീലിക്കുന്നുണ്ട്.

You must be logged in to post a comment Login