കാനഡ പ്രധാനമന്ത്രി പാപ്പയുമായി കൂടിക്കാഴ്ച നടത്തി

കാനഡ പ്രധാനമന്ത്രി പാപ്പയുമായി കൂടിക്കാഴ്ച നടത്തി

candaഫ്രാന്‍സിസ് പാപ്പയും കാനഡയുടെ പ്രധാനമന്ത്രിയായ സ്റ്റീഫന്‍ ഹാര്‍പറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. അതിനുശേഷം പ്രധാനമന്ത്രി രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള സെക്രട്ടറിയായ ആര്‍ച്ച്ബിഷപ്പ് പോള്‍ ഗല്ലാഗറെ സന്ദര്‍ശിച്ചു.
കൂടിക്കാഴ്ചയ്ക്കിടെ പാപ്പയുമായി കാനഡ പുലര്‍ത്തുന്ന നല്ല ബന്ധത്തെയും സര്‍ക്കാറുമായും സഭയുമായും പുലര്‍ത്തുന്ന സഹകരണ മനോഭാവത്തെക്കുറിച്ചും പരാമര്‍ശിച്ചു. അതിലുപരി മതസ്വാതന്ത്ര്യം പ്രചരിപ്പിക്കുന്നതിനു വേണ്ടിയുള്ള കാനഡയുടെ പ്രതിബന്ധതയും കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ചു.
സംഭാഷണത്തിന്റെ അവസാനം യൂറോപ്പിനെയും മിഡില്‍ ഈസ്റ്റിനെയും ഉള്‍ക്കൊള്ളിച്ച് ചില അന്താരാഷ്ട്ര രാഷ്ട്രീയത്തെക്കുറിച്ചും ചര്‍ച്ചചെയ്തു. സമാധാനം പുന:സ്ഥാപിക്കുന്നതിനും തീവ്രവാദം എതിര്‍ക്കുന്നതിനും വേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു..

You must be logged in to post a comment Login