കാന്‍സര്‍ രോഗബാധിതനായ കൗമാരക്കാരന് ഫ്രാന്‍സിസ് പാപ്പ സ്ഥൈര്യലേപനം നല്കി

കാന്‍സര്‍ രോഗബാധിതനായ കൗമാരക്കാരന് ഫ്രാന്‍സിസ് പാപ്പ സ്ഥൈര്യലേപനം നല്കി

വത്തിക്കാന്‍: ഗുരുതരമായ കാന്‍സര്‍ രോഗം ബാധിച്ച കൗമാരക്കാരന് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥൈര്യലേപനം നല്കി. സെന്റ് പീറ്റേഴ്‌സ് സ്വകയറില്‍ ശനിയാഴ്ച നടന്ന ജൂബിലി ഓഡിയന്‍സിന് മുമ്പായിരുന്നു പാപ്പ ഗ്വിസെപ്പെ ചിയോളോ എന്ന പതിനാറുകാരന് സ്ഥൈര്യലേപനം നല്കിയത്.

ഫ്‌ളോറന്‍സിലെ മേയര്‍ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ രോഗിയായ ഗ്വിസെപ്പെ ആംബുലന്‍സിലാണ് വത്തിക്കാനിലെത്തിയത്. കൂദാശയ്ക്ക് മുമ്പ് പാപ്പ ഗ്വിസെപ്പെയെ ആലിംഗനം ചെയ്യുകയും കൊന്ത സമ്മാനമായി നല്കുകയും ചെയ്തു. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. പാപ്പ ഓര്‍മ്മപ്പെടുത്തി.

തനിക്ക് പാപ്പയെ കാണാന്‍ അദമ്യമായ ആഗ്രഹമുണ്ടെന്ന് അടുത്തയിടെ ഗ്വിസെപ്പെ പാപ്പയ്ക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് ഗ്വിസെപ്പെയെ ക്ഷണിച്ചുകൊണ്ട് പാപ്പ കത്തയച്ചത്.

ഗ്വിസെപ്പിയുടെ മാതാപിതാക്കള്‍ , സഹോദരി, ആന്റി എന്നിവരും സന്നിഹിതരായിരുന്നു. ഗ്വിസെപ്പിക്ക് ഒപ്പം റോമിലെത്തിയ കരുണയുടെ മൂന്ന് വോളന്റിയേഴ്‌സിനും പാപ്പ പ്രത്യേകമായി നന്ദി പറഞ്ഞു.

You must be logged in to post a comment Login