കാരിത്താസ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ധനസഹായം ഇന്ത്യയില്‍ നിന്ന്

കാരിത്താസ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ധനസഹായം ഇന്ത്യയില്‍ നിന്ന്

കാരിത്താസ് പ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ ധനസഹായം ലഭിക്കുന്ന  രാജ്യമായി
ഇന്ത്യ മാറുന്നു. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ  രാജ്യങ്ങളില്‍ നിന്ന്‌
കാരിത്താസ് പ്രവര്‍ത്തകര്‍ക്കു ലഭിക്കുന്ന ധനസഹായം കുറഞ്ഞുവരുന്ന അവസരത്തിലാണ് ഇന്ത്യയില്‍ നിന്നും ഈ സന്തോഷവാര്‍ത്ത.logoഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്തു മാത്രം കാരിത്താസ് ഇന്ത്യക്കു ലഭിച്ചത് 1.5 മില്ല്യന്‍ യു.എസ് ഡോളറാണ്. ‘അന്താരാഷ്ട്രതലത്തില്‍ ഞങ്ങള്‍ക്കു ലഭിക്കുന്ന ധനസഹായം കുറഞ്ഞുവരികയാണ്. ആ കുറവ് നികത്തുന്നത് ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ കൊണ്ടാണ്’, കാരിത്താസ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ഫ്രെഡറിക്ക് ഡിസൂസ പറഞ്ഞു.

You must be logged in to post a comment Login