‘കാരിസം കെട്ടിപ്പൂട്ടി വയ്ക്കാനുള്ള കാഴ്ചവസ്തുവല്ല!’ ഫ്രാന്‍സിസ് പാപ്പാ

‘കാരിസം കെട്ടിപ്പൂട്ടി വയ്ക്കാനുള്ള കാഴ്ചവസ്തുവല്ല!’ ഫ്രാന്‍സിസ് പാപ്പാ

Pope Francisയാതൊരു കേടുപാടും പറ്റാതിരിക്കാന്‍ ഭദ്രമായി അലമാരയിലോ ഷോകേസിലോ പൂട്ടി വയ്ക്കാനുള്ള മ്യൂസിയം പീസല്ല കാരിസം എന്ന് ഫ്രാന്‍സിസ് പാപ്പാ. സന്ന്യാസസഭകളുടെയും വൈദികരുടെയും കാരിസം ശുദ്ധമായി സൂക്ഷിക്കണം എന്നതിന്റെ അര്‍ത്ഥം അത് ഡിസ്റ്റില്‍ ചെയ്ത ജലം പോലെ സീല്‍ ചെയ്ത കുപ്പികളില്‍ സൂക്ഷിച്ചു വയ്ക്കണമെന്നല്ല എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

കാലത്തിന്റെ തുടിപ്പുകളില്‍ ഒരു കൈ വച്ചിട്ട് ദൈവത്തിന്റെ ശബ്ദത്തിന് കാതു കൊടുക്കണമെന്ന ഷോണ്‍സ്റ്റാറ്റ് സഭയുടെ സ്ഥാപകനായ ജോസ് കെന്റനിച്ചിന്റെ വാക്കുകളെ ഉദ്ധരിച്ചു സംസാരിക്കുകയായിരുന്നു, പാപ്പാ. ഷോണ്‍സ്റ്റാറ്റ് സഭയുടെ ജനറല്‍ ചാപ്റ്ററില്‍ സംസാരിക്കുകയായിരുന്നു, അദ്ദേഹം.

ധ്യാനം, സേവനം, സാഹോദര്യം എന്നീ മൂന്ന് അടിസ്ഥാന തൂണുകളില്‍ വേണം പുരോഹിത ജീവിതം പണിതുയര്‍ത്തേണ്ടതെന്നും പാപ്പാ ഉദ്‌ബോദിപ്പിച്ചു. അടിസ്ഥാന കാരിസവും യുവജനങ്ങളോട് ആശയവിനിമയം നടത്താനുള്ള കഴിവും സജീവമായി സൂക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

You must be logged in to post a comment Login