കാരുണ്യം ആവശ്യമുള്ളിടത്ത് കാരുണ്യമായി മാറണം: ദയാബായി

കാരുണ്യം ആവശ്യമുള്ളിടത്ത് കാരുണ്യമായി മാറണം: ദയാബായി

കൊച്ചി: എവിടെ കാരുണ്യം ആവശ്യമുണ്ടോ അവിടെ കാരുണ്യമായി നാം എത്തണമെന്നും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തിരസ്‌കരിക്കപ്പെടുന്നവരുടെ പക്ഷം ചേരാന്‍ നാം തയാറാകണമെന്നും സാമൂഹ്യപ്രവര്‍ത്തക ദയാബായി. സീറോ മലബാര്‍ സഭാദിനാഘോഷത്തോടനുബന്ധിച്ചു കാരുണ്യവര്‍ഷ സന്ദേശം നല്‍കുകയായിരുന്നു ദയാബായി.

ഭൗതികവാദം പിടിമുറുക്കുന്ന വര്‍ത്തമാനകാലത്തില്‍ മാനുഷികഗുണങ്ങളും നന്മകളും മുറുകെപ്പിടിക്കാനും എല്ലാവരോടും സ്‌നേഹപൂര്‍വം ഇടപെടാനും സാധിക്കണം. മനുഷ്യന്‍ മാത്രമല്ല, മണ്ണും പുഴയും മരങ്ങളും വായുവും ജീവജാലങ്ങളുമെല്ലാം കാരുണ്യം അര്‍ഹിക്കുന്നു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വര്‍ധിക്കുന്ന ആര്‍ഭാടഭ്രമം അവസാനിപ്പിക്കണം. ദയാബായി പറഞ്ഞു.

കത്തോലിക്കാസഭയില്‍ അംഗമായി ജീവിക്കുന്നതാണ് തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നു കാരുണ്യവര്‍ഷ സന്ദേശം നല്‍കിയ കോട്ടയം നവജീവന്‍ ട്രസ്റ്റിലെ പി.യു. തോമസ് പറഞ്ഞു. സഭയിലെ മെത്രാന്മാരും വൈദികരും അല്മായരും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login