കാരുണ്യം സാങ്കല്പികമല്ല അത് ജീവല്‍ബന്ധിയാകണം: മാര്‍പാപ്പ

കാരുണ്യം സാങ്കല്പികമല്ല അത് ജീവല്‍ബന്ധിയാകണം: മാര്‍പാപ്പ

വത്തിക്കാന്‍: കാരുണ്യവര്‍ഷത്തില്‍ കാരുണ്യത്തെക്കുറിച്ച് ആത്മശോധന നടത്തേണ്ടതിനെക്കുറിച്ചാണ് പൊതുദര്‍ശനവേളയില്‍ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ സംസാരിച്ചത്.

കാരുണ്യം വെറും സാങ്കല്പികമല്ലെന്നും അത് ജീവല്‍ബന്ധിയായിരിക്കണമെന്നും പാപ്പ പറഞ്ഞു. കാരുണ്യത്തെക്കുറിച്ച് സംസാരിച്ചതുകൊണ്ട് കാര്യമായില്ല. അത് ജീവിക്കേണ്ടതാണ്. കാരുണ്യപ്രവൃത്തിയെന്നത് ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളുടെ ആത്മീയവും ഭൗതികവുമായ ക്ലേശങ്ങളില്‍ അവരെ സഹായിക്കുന്നതാണ്. അപരന്റെ വേദന കാണാനുള്ള കണ്ണും കേള്‍ക്കാനുള്ള കാതും താങ്ങാനുള്ള കരവുമാണ് കാരുണ്യം.

കാരുണ്യം ജീവിതശൈലിയാക്കേണ്ടവരാണ് ക്രൈസ്തവര്‍. വിശക്കുന്ന മനുഷ്യന് മുമ്പില്‍ പാട്ടുപാടിയിട്ട് കാര്യമില്ല. അയാള്‍ക്ക് എന്തെങ്കിലും കഴിക്കാന്‍ കൊടുക്കുന്നതാണ് കാരുണ്യം. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login