കാരുണ്യകേരള സന്ദേശയാത്ര: തൃശൂര്‍ അതിരൂപതയില്‍ ആഗസ്റ്റ് 19 ന് ആരംഭിക്കുന്നു

കാരുണ്യകേരള സന്ദേശയാത്ര: തൃശൂര്‍ അതിരൂപതയില്‍ ആഗസ്റ്റ് 19 ന് ആരംഭിക്കുന്നു

കൊച്ചി: ദൈവത്തിന്റെ മുഖം സ്‌നേഹവും കരങ്ങള്‍ കാരുണ്യവുമാണ് എന്ന സന്ദേശവുമായി ആരംഭിച്ച കാരുണ്യകേരള സന്ദേശ യാത്ര ആഗസ്റ്റ് 19 ന് തൃശൂര്‍ അതിരൂപതയില്‍ എത്തും.
ഒളരി പുല്ലഴി ക്രിസ്റ്റീന ഹോമില്‍ കാരുണ്യ സംഗമം നടക്കും. അതിരൂപതയിലെ നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങളെയും കാരുണ്യപ്രവര്‍ത്തകരെയും സംഗമത്തില്‍ ആദരിക്കും.

രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാദര്‍ പോള്‍ മാടശ്ശേരി അധ്യക്ഷത വഹിക്കും.

പ്രൊ-ലൈഫ് സമിതി പ്രസിഡന്റ് ജോര്‍ജ് എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ജനറല്‍ കണ്‍വീനര്‍ ബ്രദര്‍ മാവുരൂസ് മാളിയേക്കല്‍, ഫാദര്‍ ഡെന്നി താന്നിക്കല്‍, ജെയിംസ് ആഴ്ചങ്ങാടന്‍,യുഗേഷ് തോമസ്, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, മാര്‍ട്ടിന്‍ ന്യൂനസ്, സാലു അബ്രാഹം എന്നിവര്‍ സംസാരിക്കും. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറും ആക്ട്‌സ് ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ഫാദര്‍ ഡേവിസ് ചിറമേല്‍ തുടങ്ങിയവരുടെ സാന്നിധ്യവും കാരുണ്യസംഗമത്തില്‍ ഉണ്ടായിരിക്കും.

You must be logged in to post a comment Login