കാരുണ്യത്തിന്‍റെ മുഖമുദ്രയാകുക : മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

കാരുണ്യത്തിന്‍റെ മുഖമുദ്രയാകുക : മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

നെടുമ്പാശേരി: ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തകര്‍ കാരുണ്യത്തിന്റെ മുഖമുദ്രയാകണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. അഗതികളും അനാഥരുമായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണം. അദ്ദേഹം പറഞ്ഞു. അതിരൂപതാ തലത്തില്‍ മേയ്ക്കാട് സെന്റ് മേരീസ് പള്ളിയില്‍ നടത്തിയ ജീവകാരുണ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. സമ്മേളനത്തില്‍ അതിരൂപത പ്രസിഡന്റ് എം.വി. ഷാജു അധ്യക്ഷത വഹിച്ചു.

You must be logged in to post a comment Login