കാരുണ്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സീറോ മലബാര്‍ സഭാ സിനഡ് ആരംഭിച്ചു

കൊച്ചി: കാരുണ്യം ജീവിതത്തിന്റെ എല്ലാ തലങ്ങളിലും പകരാനും അനുഭവിക്കാനും സാധിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സഭയുടെ ഇരുപത്തിനാലാമത് സിനഡ് ആരംഭിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കാരുണ്യപ്രവര്‍ത്തനം സഭയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല സഭാജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും പടരേണ്ടതുണ്ടെന്നും സിനഡ് ചര്‍ച്ച ചെയ്തു. 48 മെത്രാന്മാരാണ് സിനഡില്‍ പങ്കെടുക്കുന്നത്. പുതിയതായി അഭിഷിക്തരായ സത്‌ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍, ആദിലാബാദ് ബിഷപ് മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍, മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍, കാനഡ എക്‌സാര്‍ക്കേറ്റ് ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.12 ന് സിനഡ് സമാപിക്കും.

You must be logged in to post a comment Login