കാരുണ്യവര്‍ഷത്തില്‍ “ഫിലോമിന” യുടെ കാരുണ്യം

കാരുണ്യവര്‍ഷത്തില്‍ “ഫിലോമിന” യുടെ കാരുണ്യം

വരാപ്പുഴ: സെന്റ് ഫിലോമിനാസ് ദേവാലയം ഇത്തവണത്തെ തിരുനാള്‍ ആഘോഷമാക്കിയത് കാരുണ്യത്തിന്റെ വഴിയിലൂടെ.. തിരുനാള്‍ ആഡംബര ചെലവുകള്‍ ഒഴിവാക്കിയും കാരുണ്യകൂപ്പണുകള്‍ വിറ്റും സമാഹരിച്ച തുക ഇരുവൃക്കകളും തകരാറിലായി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന തണ്ണിക്കോട്ട് ഷീല സൈമണിനു നല്‍കിയാണ് സെന്റ് ഫിലോമിനാ ദേവാലയം തിരുനാള്‍ വ്യത്യസ്തമായി കൊണ്ടാടിയത്. കേന്ദ്രസമിതിയുടെ നേതൃത്വത്തിലായിരുന്നു ഈ കാരുണ്യപ്രവൃത്തി.

കാരുണ്യ സഹായ ഫണ്ടിന്റെ സമാഹരിച്ച ഒരു ലക്ഷത്തിന്റെ ചെക്ക് വികാരി ഫാ. ആന്റണി ചെറിയകടവില്‍ കൈമാറി. കൂടുതല്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഇടവകയുടെ തീരുമാനം.

You must be logged in to post a comment Login