കാരുണ്യവര്‍ഷാചരണം സഭയില്‍ മാറ്റത്തിന് കാരണമായി: മാര്‍ ആലഞ്ചേരി

കാരുണ്യവര്‍ഷാചരണം സഭയില്‍ മാറ്റത്തിന് കാരണമായി: മാര്‍ ആലഞ്ചേരി

പറവൂര്‍: കാരുണ്യവര്‍ഷാചരണം സഭയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാരുണ്യം ദൈവത്തിന്റെ സ്വഭാവമാണെന്നും കാരുണ്യം ജീവിതത്തില്‍ അനുഭവമാകണമെന്നും അദ്ദേഹം പറഞ്ഞു.

പറവൂര്‍ ഫൊറോനിയിലെ 23 ഇടവകകളുടെ പങ്കാളിത്തത്തോടെ കോട്ടയ്ക്കാവ് സെന്റ് തോമസ് പള്ളിയില്‍ നടത്തുന്ന ത്രിദിന പഠന പ്രാര്‍ത്ഥനാ ശുശ്രൂഷ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.

You must be logged in to post a comment Login