കാരുണ്യവേദിയില്‍ മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന് തിരശ്ശീല ഉയര്‍ന്നു

കാരുണ്യവേദിയില്‍ മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന് തിരശ്ശീല ഉയര്‍ന്നു

ക്രാക്കോവ്: മുപ്പത്തിയൊന്നാം ലോകയുവജനസംഗമത്തിന് തിരശ്ശീല ഉയര്‍ന്നു. സമൂഹദിവ്യബലിയോടെയാണ് ലോകയുവജനസംഗമത്തിന് തുടക്കം കുറിച്ചത്. മുപ്പതുലക്ഷം പേര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് ഏകദേശകണക്ക്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായത്തിലെ ഏഴാം വാക്കാണ് ലോകയുവജനസംഗമത്തിന്റെ ആപ്തവാക്യം. കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണ ലഭിക്കും.

കൂട്ടായ്മയുടെ സാക്ഷ്യവും സുവിശേഷസ്‌നേഹവുമാണ് എത്തിച്ചേര്‍ന്നിരിക്കുന്ന യുവജനങ്ങള്‍ കാഴ്ചവയ്ക്കുന്നത് എന്ന് സമൂഹബലിയിലെ മുഖ്യകാര്‍മ്മികനായിരുന്ന ക്രാക്കോ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് ജീവിഷ് പറഞ്ഞു.

ബ്ലോണിയ പാര്‍ക്കാണ് സംഗമത്തിന്റെ പ്രധാനവേദി. കാരുണ്യവേദിയെന്നാണ് ഇതിന് പേരി്ട്ടിരിക്കുന്നത്. 80 ഏക്കര്‍ വിസ്തൃതിയുള്ള മനോഹരമായ പുല്‍പ്പുറമാണിത്. വലിയ സമ്മേളനങ്ങളും പ്രദര്‍ശനങ്ങളുമാണ് ഇവിടെ നടക്കാറുള്ളത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമന്‍ പാപ്പയും ഇവിടെ ദിവ്യബലി അര്‍പ്പിച്ചിട്ടുണ്ട്.

You must be logged in to post a comment Login