കാരുണ്യസംസ്‌കാരം ഈ കാലഘട്ടത്തിന്റെ ആവശ്യം: കര്‍ദ്ദിനാള്‍ ക്ലിമീസ് മാര്‍ ബസേലിയോസ്

കൊച്ചി: കാരുണ്യ സംസ്‌കാരം ഈ കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണെന്നും സമൂഹത്തിന്റെ കാവലാളായി വര്‍ത്തിക്കുവാന്‍ എല്ലാ വിശ്വാസികള്‍ക്കും കടമയുണ്ടെന്നും സീറോ മലങ്കര സഭാദ്ധ്യക്ഷനും കെസിബിസി ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ ക്ലിമീസ് മാര്‍ ബസേലിയോസ്. കാരുണ്യപ്രവൃത്തികളിലൂടെ സമൂഹത്തില്‍ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരുണയുടെ വര്‍ഷാചരണത്തിന്റെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലൂടെ സഞ്ചരിക്കുന്ന കാരുണ്യയാത്ര കൊച്ചിയിലെ പിഒസി കേന്ദ്രത്തില്‍ വെച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ്പ് ഡോ.എം സൂസപാക്യം, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, എന്നിവരും ചടങ്ങില്‍ സംസാരിച്ചു. കേരളത്തിലെ 33 രൂപതകളില്‍ നിന്നുമുള്ള മെത്രാന്‍മാരും കെസിബിസിയുടെ കമ്മീഷന്‍ സെക്രട്ടറിമാരും വിവിധ അത്മായ സംഘടനകളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

You must be logged in to post a comment Login