കാരുണ്യസന്ദേശ യാത്രാ സംഗമം

കാരുണ്യസന്ദേശ യാത്രാ സംഗമം

തൃശൂര്‍: കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കാരുണ്യ കേരള സന്ദേശയാത്രയുടെ ഭാഗമായി പുല്ലഴി ക്രിസ്റ്റീന ഹോമില്‍ കാരുണ്യസംഗമം നടത്തി.

അതിരൂപതയിലെ നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങളെയും വ്യക്തികളെയും മാധ്യമപ്രവര്‍ത്തകരായ സെബി മാളിയേക്കല്‍, എ.ഡി. ഷാജു എന്നിവരേയും ആദരിച്ചു.

ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും പ്രോലൈഫ് മൂവ്‌മെന്റ് ഡയറക്്ടറുമായ ഫാ. പോള്‍ മാടശേരി അധ്യക്ഷനായി.

ഫാ. ഡേവിസ് ചിറമ്മല്‍, ഫാ. വര്‍ഗീസ് കരിപ്പേരി, ഫാ. ജോണ്‍സണ്‍ ചാലിശേരി, സന്ദേശയാത്ര ക്യാപ്റ്റന്‍ ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, പി.ഐ. ലാസര്‍, അഡ്വ. ജോസി സേവിയര്‍, സെലസ്റ്റിന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സിസ്റ്റര്‍ മേരി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

കാരുണ്യകേരള സന്ദേശയാത്ര പാലക്കാട്, കോഴിക്കോട് രൂപതകളിലേക്കു പ്രയാണം തുടങ്ങി.

You must be logged in to post a comment Login