കാരുണ്യ ജീവിത ദര്‍ശനം ലഭിക്കേണ്ടത് കുടുംബങ്ങളില്‍ നിന്ന് ബിഷപ്പ് ഡോ .ജോസഫ് കാരിക്കശ്ശേരി

കാരുണ്യ ജീവിത ദര്‍ശനം ലഭിക്കേണ്ടത് കുടുംബങ്ങളില്‍ നിന്ന് ബിഷപ്പ് ഡോ .ജോസഫ് കാരിക്കശ്ശേരി

കൊച്ചി: കാരുണ്യജീവിത ദര്‍ശനം കുടുംബങ്ങളില്‍ നിന്നു ലഭിക്കണമെന്നു ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി. കൊച്ചി-കോട്ടപ്പുറം കാരുണ്യ സന്ദേശ യാത്രയുടെ കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങള്‍ തമ്മിലും അയല്‍ക്കാര്‍, സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍, ആലംബഹീനര്‍ എന്നിവരുമായുള്ള സ്‌നേഹബന്ധവും സഹകരണമനോഭാവവും കണ്ടുവളരാന്‍ ചെറുപ്പംമുതല്‍ക്കേ കുട്ടികള്‍ക്ക് സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കെസിബിസി പ്രൊ-ലൈഫ് സമിതി ഡയറക്ടര്‍ ഫാ.പോള്‍ മാടശ്ശേരി, ഫാ.ജോയി, ഫാ. ജോണ്‍സണ്‍ റോച്ച, ജോര്‍ജജ് എഫ് സേവ്യര്‍, സാബു ജോസ്, സിസ്റ്റര്‍ മേരി ജോര്‍ജ്, ജെയിംസ് ആഴ്ചങ്ങാടന്‍, മാര്‍ട്ടിന്‍ ന്യൂനസ്, സിസ്റ്റര്‍ ലിറ്റില്‍ തെരേസ, ജോയി വഞ്ചിപ്പുര എന്നിവര്‍ സംസാരിച്ചു.

You must be logged in to post a comment Login