കാരുണ്യ പ്രവര്‍ത്തനം സഭയുടെ മുഖ്യ അജണ്ടകളിലൊന്ന്: കര്‍ദ്ദിനാള്‍ ആലഞ്ചേരി

കാരുണ്യ പ്രവര്‍ത്തനം സഭയുടെ മുഖ്യ അജണ്ടകളിലൊന്ന്: കര്‍ദ്ദിനാള്‍ ആലഞ്ചേരി

imageabove_5790എറണാകുളം: കാരുണ്യപ്രവൃത്തികള്‍ക്ക് സഭ ഊന്നല്‍ കൊടുക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. ഇത് ജനങ്ങള്‍ക്ക് അനുഭവവേദ്യമാകണം. എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം കലൂര്‍ റിന്യൂവല്‍ സെന്ററില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരുണ്യപ്രവര്‍ത്തനത്തെ സഭയുടെ വിവിധ പ്രവര്‍ത്തനമേഖലകളില്‍ ഒന്നു മാത്രമായി കാണരുത്. അത് ക്രൈസ്തവജീവിതത്തെ തന്നെ നവീകരിക്കാന്‍ ഉതകുന്നതാകണം. ഈയൊരു വീക്ഷണം വൈദികരിലും അത്മായരിലും ഉണ്ടാകണം. മെത്രാന്‍മാരും മറ്റു സന്യസ്തരും അത്മായരും ഐക്യത്തോടെ വര്‍ത്തിക്കണം. നമുക്കു ചുറ്റുമുള്ള മനുഷ്യരോടും പ്രകൃതിയോടും ജീവജാലങ്ങളോടും സൗഹൃദം കാത്തുസൂക്ഷിക്കണം.
അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login