കാരുണ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ഏകദിന കണ്‍വെന്‍ഷന്‍

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിലെ ക്ലിഫ്റ്റന്‍ രൂപതാ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി എകദിന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ വെച്ചായിരുന്നു കണ്‍വെന്‍ഷന്‍. ക്ലിഫ്റ്റന്‍ രൂപതയുടെ എട്ട് മാസ് സെന്റുകളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു. സെഹിയോന്‍ യു.കെ ഡയറക്ടര്‍ ഫാദര്‍ സോജി ഓലിക്കല്‍ വചന പ്രഘോഷകരായ ഫാദര്‍ സിറില്‍ ഇടമന എന്നിവര്‍ നേതൃത്വം നല്‍കി.

കരുണയുടെ വര്‍ഷത്തില്‍ വിശുദ്ധ വാതിലിലൂടെ പ്രവേശിച്ച് ദണ്ഡവിമോചനം നേടണമെന്ന് ഫാദര്‍ സിറിള്‍ ഇടമന ആഹ്വാനം ചെയ്തു. ദൈവത്തിന്റെ കരുണയില്‍ ആശ്രയിച്ചാല്‍ സഹനങ്ങളെ പോലും കൃപകളാക്കി മാറ്റാന്‍ സാധിക്കുമെന്ന് ഫാദര്‍ സോജി ഓലിക്കല്‍ പറഞ്ഞു.

You must be logged in to post a comment Login