കാലംനമിച്ച കലാം……………….

കാലംനമിച്ച കലാം……………….

download (5)കാലം നമിച്ച മനുഷ്യന്‍….. ജനമനസ്സുകളുടെ
ശ്രദ്ധ ആകര്‍ഷിച്ച യുഗപുരുഷന്‍…. 2015 ജൂണ്‍ മാസം 27 ന്
അദ്ദേഹം ലോകത്തോട് വിട പറഞ്ഞുവെങ്കിലും ആ ഗുരുസാനിദ്ധ്യം
ആര്‍ഷഭാരതത്തിന്റെ ഭൂമിയില്‍ അലിഞ്ഞ് തീര്‍ന്നിട്ടുണ്ട്. ഒരു
ജനതയെ മുഴുവന്‍ സ്വപ്നം കാണാന്‍ പഠിപ്പിച്ച് അവരുടെ
ചിന്തകള്‍ക്ക് ചിറകുകള്‍ മുളപ്പിച്ച മനുഷ്യസ്‌നേഹി…..
അഗ്‌നിസമാനമായ ചിന്തകളെ ഞങ്ങളുടെ മനസ്സില്‍ അങ്കുരിപ്പിച്ചൊരു
മഹാരഥന്‍…… ഇന്ത്യന്‍ യുവജനതയുടെ സ്പന്ദനം തൊട്ടറിഞ്ഞ,
അവരുടെ ചിന്തകളെ പ്രചോദിപ്പിച്ച പ്രതിഭ. കലാമിനെക്കുറിച്ച്
പറയാനെനിക്കൊരു തൂലികയും കടലാസും മതിയാകുന്നില്ല….
കാരണം അതിലും അപ്പുറത്തേക്ക് നമ്മെ കൊണ്ടുപോയി
ഭാരതത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ ശ്രേഷ്ഠഗുരുനാഥാ
ഓര്‍മ്മയുടെ നിത്യപൂജയില്‍ എന്നും അങ്ങ് ഉണ്ടാകും.
സഹസ്രപ്രണാമം!!! കാലത്തെയും അതിജീവിക്കുന്ന അങ്ങയുടെ
ചിന്തകള്‍ എന്നെന്നും ഞങ്ങള്‍ക്ക് പ്രചോദനമാകട്ടെ.
ജീവിതത്തിന്റെ സകലവിധ പരിമിതികളെയും
അങ്ങ് അതിജീവിച്ച് ശാസ്ത്രവിജ്ഞാനത്തിന്റെ നെറുകയില്‍
വെണ്ണിക്കൊടി പാറിച്ചപ്പോഴും അങ്ങ് വാനോളം
വളരുകയല്ലായിരുന്നു, ധരയോളം താഴ്ന്ന് ഇന്ത്യയെ വാനോളം
ഉയര്‍ത്തുക ആയിരുന്നു. ഒരു ജന്മം കൊണ്ട് ഒരായിരം ജന്മങ്ങള്‍
ജീവിച്ച് ഒരു ജനതയുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ
മനുഷ്യസ്‌നേഹി. കലാം, അങ്ങയെ കാലം തിരികെവിളിച്ചുവെങ്കിലും
ഞങ്ങളുടെ മനസ്സില്‍ അങ്ങയുടെ ഓര്‍മ്മകള്‍ മിന്നിതിളങ്ങുന്നു.
ആകാശവിതാനത്തിലെ അനേകം നക്ഷത്രങ്ങളെപോലെ അങ്ങും
ഞങ്ങളുടെ ഹൃദയാകാശത്തില്‍ പ്രഭാപുരിതമായിത്തീരട്ടെ………………

 

ലിബിന്‍ ഒ.ഐ.സി.

You must be logged in to post a comment Login