കാലം ചെയ്ത മാര്‍ ജെയിംസ് പഴയാറ്റിലിന് ഇന്നു യാത്രാമൊഴി

കാലം ചെയ്ത മാര്‍ ജെയിംസ് പഴയാറ്റിലിന് ഇന്നു യാത്രാമൊഴി

ഇരിങ്ങാലക്കുട: കാലം ചെയ്ത ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ശുശ്രൂഷകള്‍ ആരംഭിക്കുക. സീറോ മലബാര്‍ സഭ മേലധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ, തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഷിക്കാഗോ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് തുടങ്ങിയവര്‍ മൃതസംസ്‌കാര ശുശ്രൂഷകളില്‍ കാര്‍മികത്വം വഹിക്കും.

കത്തീഡ്രലില്‍ പ്രത്യേകമാംവിധം തയ്യാറാക്കിയ ശവകുടിരത്തിലാണ് ഭൗതിക ശരീരം സംസ്‌കരിക്കുക.രൂപതയുടെ പ്രഥമ മെത്രാനായതിനാല്‍ ദേവാലയത്തിനകത്തു സ്ഥിതി ചെയ്യുന്ന കപ്പേളയിലാണ് കല്ലറ ഒരുക്കിയിരിക്കുന്നത്.

You must be logged in to post a comment Login