കാലഘട്ടത്തിനാവശ്യം ഫ്രാന്‍സിസ് പാപ്പയെപ്പോലുള്ള നേതാക്കളെ: ആര്‍ച്ച്ബിഷപ്പ് കല്ലറക്കല്‍

കാലഘട്ടത്തിനാവശ്യം ഫ്രാന്‍സിസ് പാപ്പയെപ്പോലുള്ള നേതാക്കളെ: ആര്‍ച്ച്ബിഷപ്പ് കല്ലറക്കല്‍

കൊച്ചി: ഫ്രാന്‍സിസ് പാപ്പയെപ്പോലുള്ള നേതാക്കളെയാണ് കാലഘട്ടത്തിനാവശ്യമെന്നും സംസാരത്തിലും പ്രവൃത്തിയിലും ലളിത ജീവിതശൈലിയുള്ള ഇത്തരം നേതാക്കളെയാണ് ലോകം ഉറ്റുനോക്കുന്നതെന്നും വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍. നേതൃത്വനിരയിലേക്ക് വരുന്നവര്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത വിധം മഹത്വമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് വിമന്‍സ് അസോസിയേന്റെ ആറാമത് ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രൂപതകളുടെ നേതൃത്വത്തിലുള്ള സോഷ്യല്‍ സര്‍വ്വീസ് സംഘടനകളുടെ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. ധാരാള് സ്ത്രീകള്‍ ഇതിലൂടെ നേതൃനിരയിലേക്കു കടന്നുവന്നിട്ടുണ്ട്. തീരുമാനങ്ങളെടുക്കാനും പ്രസംഗിക്കാനുമൊക്കെ സോഷ്യല്‍ സര്‍വ്വീസ് പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളെ പ്രാപ്തരാക്കി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം സഭയിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login