കാലഹരണപ്പെട്ട ഒപ്പറയ്ക്ക് ജീവന്‍ പകരാന്‍ പാരീസ് കലാകാരന്മാര്‍

കാലഹരണപ്പെട്ട ഒപ്പറയ്ക്ക് ജീവന്‍ പകരാന്‍ പാരീസ് കലാകാരന്മാര്‍

1920ല്‍ പാരീസില്‍ ആരംഭിച്ച കലാരൂപമായ കത്തോലിക്ക ഒപ്പറ തുടര്‍ന്നു കൊണ്ടു പോകുന്നതിനായി ഫണ്ട് റെയ്‌സിങ്ങ് ക്യാമ്പയിനിങ്ങിന് ലണ്ടനില്‍ തുടക്കം കുറിച്ചു.

കത്തോലിക്ക നാടകകൃത്തായ ഫ്രാന്‍സിസ് ജെയിംസ്, ഗാനരചയിതാവ് ഡാറിസ് മില്‍ഹൗഡ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ദി ലോസ്റ്റ് ഷീപ്പ് എന്ന പേരിലുള്ള ഒപ്പറ ഡിസംബര്‍ മാസം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ചിലവിലേക്ക് തുക ആവശ്യപ്പെട്ടാണ് ക്യാമ്പയിന്‍. ലണ്ടനിലെ സെന്റ് പാന്‍ക്രാസ് ഇടവക ദേവാലയത്തിലാണ്  ആദ്യ ഷോ.

അനദര്‍ ഒപ്പറ എന്നറിയപ്പെടുന്ന കമ്പനി ദി ലാസ്റ്റ് ഷീപ്പിന്റെ നിര്‍മ്മാണ ചിലവുകള്‍ നിര്‍വ്വഹിക്കും. എന്നാല്‍ ഗായകര്‍, സ്റ്റേജ് അലങ്കാരം, ലൈറ്റിങ്ങ്, ഓര്‍ക്കെസ്ട്ര എന്നിവയ്‌ക്കെല്ലാമായി വീണ്ടും 8,000 ഡോളര്‍ ചിലവു വരും. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോള്‍.

You must be logged in to post a comment Login