കാലാവസ്ഥ വ്യതിയാനത്തിനും മനുഷ്യ കടത്തിനും എതിരെ പാപ്പയും മേയര്‍മാരും തമ്മില്‍ ധാരണയായി

കാലാവസ്ഥ വ്യതിയാനത്തിനും മനുഷ്യ കടത്തിനും എതിരെ പാപ്പയും മേയര്‍മാരും തമ്മില്‍ ധാരണയായി

topicഫ്രാന്‍സിസ് മാര്‍പാപ്പയും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള

മേയര്‍മാരും പ്രകൃതി സംരക്ഷണത്തിനും മനുഷ്യക്കടത്തലിനും എതിരെയുള്ള
പൊതുധാരണ പത്രം ഒപ്പു വച്ചു.
പാപ്പയും മേയര്‍മാരും തമ്മിലുള്ള പൊതു മീറ്റിംങ്ങിനോടനുബന്ധിച്ചാണ് ധാരണ
പത്രത്തില്‍ ഒപ്പു വച്ചത്. മാര്‍പാപ്പയും മേയര്‍മാരും വത്തിക്കാനില്‍
രണ്ടു ദിവസമായി നടക്കുന്ന ആധുനിക അടിമത്വവും കാലാവസ്ഥ വ്യതിയാനവും എന്ന
ശില്പശാലയില്‍ പങ്കെടുക്കുകയാണ്.
കാലാവസ്ഥ വ്യതിയാനത്തിന് കാരണം മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള കടന്നു
കയറ്റമാണ് എന്നത് ശാസ്ത്രീയമായ സത്യമാണ്. പ്രകൃതി സംരക്ഷണം ഇന്ന്
മനുഷ്യരുടെ നിലനില്‍പ്പിന് അത്യാന്താപേക്ഷിതമായ ഘടകമായി
മാറിയിരിക്കുകയാണ്, ധാരണ പത്രത്തില്‍ പറയുന്നു.
പട്ടണങ്ങളാണ് പാരിസ്ഥിതിക വ്യതിയാനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന
ചെയ്യുന്നത്. എന്നാല്‍ മനുഷ്യത്വത്തിന്റെ സുരക്ഷയ്ക്ക് എല്ലാവരുടെയും
പങ്ക് ആവശ്യമാണ്, ഒപ്പു വച്ച ധാരണപത്രത്തില്‍ പറയുന്നു.
എല്ലാത്തരത്തിലുമുള്ള കാലാവസ്ഥ വ്യതിയാനത്തിന് അടിമകളാകുന്നത്
പാവങ്ങളാണ്. അതിനാല്‍ സുസ്ഥിര വികസനത്തിലൂടെയും പ്രകൃതി വിഭവങ്ങളുടെ
സുരക്ഷയോടു കൂടിയുള്ള ഉപയോഗത്തിലൂടെയും നമുക്ക് പ്രകൃതി സുരക്ഷ
ഉറപ്പാക്കാം എന്നും ധാരണാപ്പത്രത്തില്‍ പറയുന്നു.

You must be logged in to post a comment Login