“കാലിത്തൊഴുത്തില്‍” പിറന്ന വഴി

“കാലിത്തൊഴുത്തില്‍” പിറന്ന വഴി

കാലിത്തൊഴുത്തില്‍ പിറന്നവനേ കരുണ നിറഞ്ഞവനേ എന്ന ഭക്തിഗാനം കൂടുതലായും കേള്‍ക്കുന്നത് ഡിസംബര്‍ മാസത്തിലാണ്. പക്ഷേ എത്ര ഡിസംബര്‍ കടന്നുപോയാലും മനസ്സില്‍ മായാതെ നില്ക്കുന്ന ഈ ഗാനം ഏതെങ്കിലും ക്രിസ്തീയ ഭക്തിഗാന കാസറ്റിലെ അല്ല എന്നതാണ് വാസ്തവം.

1979 ല്‍ പുറത്തിറങ്ങിയ സായൂജ്യം എന്ന സിനിമയിലേതാണ് ഈ അനശ്വരഗാനം. ചിത്രത്തില്‍ പള്ളിക്കുള്ളില്‍ കുറെ കുട്ടികള്‍ പാടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. നിരവധി ഹിറ്റ് മലയാളസിനിമാ ഗാനങ്ങള്‍ ആസ്വാദകലോകത്തിന് സമ്മാനിച്ച യൂസഫലി കേച്ചേരിയും കെ.ജെ ജോയിയുമാണ് കാലിത്തൊഴുത്തിന്റെ സ്രഷ്ടാക്കള്‍.

കെ.ജെ ജോയിയുടെ മനസ്സില്‍ ദൈവം നല്കിയ ഈണത്തിന് യൂസഫലി കേച്ചേരി വരികള്‍ എഴുതുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ 1934 നാണ് യൂസഫലി കേച്ചേരി ജനിച്ചത്. 2015 മാര്‍ച്ച് 21 നായിരുന്നു അദ്ദേഹത്തിന്റെ മരണം. യൂസഫലിയുടെ ശ്രദ്ധേയമായ മറ്റൊരു ക്രൈസ്തവഭക്തിഗാനമാണ് ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ എന്ന ചിത്രത്തിലെ വാതില്‍ തുറക്കൂ നീ കാലമേ. നമ്മുടെ ദൈവാലയങ്ങളില്‍ ഇന്നും പാടുന്നവയാണ് ഈ രണ്ടു പാട്ടുകളും.

തൃശൂര്‍ നെല്ലിക്കുന്നില്‍ ജോസഫിന്റെ മകനായി 1946 ല്‍ ആയിരുന്നു ജോയിയുടെ ജനനം.സംഗീതത്തിന്റെ വേരുകള്‍ അമ്മയില്‍ നിന്നാണ് ജോയിക്ക് പകര്‍ന്നുകിട്ടിയത്. ചര്‍ച്ച് ക്വയറിലെ അംഗമായിരുന്നു അമ്മ.

ഇപ്പോള്‍ മദ്രാസിലാണ് ഇദ്ദേഹം താമസിക്കുന്നത്.

You must be logged in to post a comment Login