കാവല്‍മാലാഖമാരെ… ഓര്‍ക്കുമ്പോള്‍

കാവല്‍മാലാഖമാരെ… ഓര്‍ക്കുമ്പോള്‍

2015aug19_josephമലയാളികള്‍ക്ക് മറക്കാനാകാത്ത രണ്ടു അനശ്വരഭക്തിഗാനങ്ങളാണ് കാവല്‍മാലാഖമാരേ, യൂഹദിയായിലെ ഒരു ഗ്രാമത്തില്‍ എന്നിവ. ആത്മാവില്‍ ക്രിസ്മസ് മഞ്ഞു പൊഴിക്കുന്ന ആ ഗാനങ്ങളുടെ സ്രഷ്ടാവ് ഈ ഭൂമിയോട് യാത്ര പറയുമ്പോള്‍ ഒരു കിസ്മസ് ആഘോഷം അവാസനിച്ചതു പോലെ. സ്വദേശമായ കോട്ടയത്തു വച്ചായിരുന്നു. അന്ത്യം.

ഗിറ്റാര്‍ ജോസഫ് എന്നറിയപ്പെട്ടിരുന്ന എംജെ ജോസഫ് എന്‍എന്‍ പിള്ളയുടെ നാടകട്രൂപ്പില്‍ ഗിത്താറിസ്റ്റായി സംഗീത സപര്യ തുടങ്ങി. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും പുതുമ നഷ്ടമാകാത്ത കാവല്‍മാലാഖമാരേ എന്ന ഗാനം മഞ്ഞു പൊഴിയുന്ന അനുഭൂതിയാണ് ശ്രോതാക്കളില്‍ നിറയ്ക്കുന്നത്. യഹൂദിയായിലെ എന്ന ഗാനം ഗാനമേള വേദികളില്‍ എക്കാലവും പ്രിയ ചോയ്‌സായിരുന്നു.

ഇവയിക്കൊപ്പം ഇമ്പമാര്‍ന്ന ചലച്ചിത്രഗാനങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തി. എന്റെ കാണാക്കുയില്‍ എന്ന ചിത്രത്തിലെ ഒരേ സ്വരം.. ഒരേ നിറം.. എന്ന ഗാനവും കുഞ്ഞാറ്റക്കിളികളിലെ ആകാശഗംഗാ തീരത്തിനപ്പുറം എന്ന ഗാനവും പ്രേക്ഷക പ്രീതി നേടിയവയാണ്.

You must be logged in to post a comment Login