കാവല്‍മാലാഖയെ ശ്രവിക്കുകയും ആദരിക്കുകയും ചെയ്യുക

കാവല്‍മാലാഖയെ ശ്രവിക്കുകയും ആദരിക്കുകയും ചെയ്യുക

OSSROM69363_LancioGrandeവത്തിക്കാന്‍ സിറ്റി: ദൈവം നമ്മുടെ സംരക്ഷണയ്ക്കും നമുക്ക് ഉപദേശം നല്കാനുമായി ഓരോ കാവല്‍മാലാഖമാരെ തന്നിട്ടുണ്ടെന്നും ശാന്തതയോടും ആദരവോടും കൂടി നാം അവരെ ശ്രവിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സാന്താമാര്‍ത്തയില്‍ ദിവ്യബലിക്കിടയില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം. എല്ലാവരുടെയും ജീവിതത്തില്‍ മാലാഖമാരുടെ സ്വര്‍ഗ്ഗീയ സാന്നിധ്യമുണ്ട്.

മാലാഖമാര്‍ ദൈവത്തിന്റെ അംബാസിഡര്‍മാരാണ്. കാവല്‍മാലാഖമാര്‍ എപ്പോഴും നമ്മുടെ കൂടെയുണ്ട്. അവര്‍ ഒരു യാഥാര്‍ത്ഥ്യമാണ.് ആ സാന്നിധ്യത്തെ എല്ലായ്‌പ്പോഴും ആദരിക്കുക. ആ ശബ്ദം നല്ല ഉപദേശം നമുക്ക് നല്കുന്നുണ്ട്. ഇത് ചെയ്യുക..ഇതാണ് നല്ലത്.. അത് ചെയ്യരുത്..അദ്ദേഹത്തിന് എതിര് നില്ക്കരുത്.. കാവല്‍മാലാഖ നമുക്ക് ഇങ്ങനൈയോരോന്ന് പറഞ്ഞുതരുന്നു. കാവല്‍മാലാഖ നല്ല ഒരു സുഹൃത്തുമാണ്. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login