കാവല്‍മാലാഖയോടുള്ള ജപം

കാവല്‍മാലാഖയോടുള്ള ജപം

അപകടകരവും ക്ലേശകരവുമായ ജീവിത തീര്‍ത്ഥാടനത്തില്‍ എന്റെ കാവല്‍ക്കാരനും സംരക്ഷകനുമായിരിക്കാന്‍ സര്‍വ്വശക്തനായ ദൈവം തന്റെ അനന്തനന്മയാല്‍ നിയോഗിച്ച വിശ്വസ്ത സുഹൃത്തായ എന്റെ കാവല്‍മാലാഖയേ,

അങ്ങേയ്ക്ക് ഞാന്‍ ഹൃദയപൂര്‍വ്വം നന്ദിപറയുന്നു. എന്റെ ജീവിതത്തിന്റെ ആരംഭം മുതല്‍ ഈ നിമിഷം വരെ സ്‌നേഹത്തോടും ശ്രദ്ധയോടും വിശ്വസ്തതയോടും കൂടെ എന്നെ അങ്ങ് കാത്തുപാലിച്ചുവല്ലോ?

അങ്ങ് നല്‍കുന്ന സ്‌നേഹം നിറഞ്ഞ സംരക്ഷണത്തെക്കുറിച്ച് ഇന്നോളം അപൂര്‍വ്വമായിട്ടു മാത്രമേ ഞാന്‍ ചിന്തിച്ചിട്ടുള്ളൂ. നന്ദിയില്ലാത്ത ദുശ്ശാഠ്യം മാത്രമാണ് അങ്ങയുടെ വിശ്വസ്തതയ്ക്ക് പകരമായി ഞാന്‍ തന്നിട്ടുള്ളത്. എന്നോട് ക്ഷമിക്കണമേ.. എന്റെ പാപങ്ങള്‍ക്ക് ദൈവത്തില്‍ നിന്ന് പൊറുതി നേടിത്തരുകയും ചെയ്യണമേ.

എന്റെ ആത്മാവിന് അപകടകരമായവയെന്ന് അങ്ങ് ചൂണ്ടിക്കാണിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുവാനും നിസ്സാരകാര്യത്തില്‍പോലും ദൈവകല്‍പ്പന ലംഘിക്കാതിരിക്കുവാനും വേണ്ടി ഇന്നുമുതല്‍ അങ്ങയുടെ ശബ്ദവും മുന്നറിയിപ്പുകളും ആഹ്വാനങ്ങളും ശ്രദ്ധിച്ചുകേട്ടുകൊള്ളാമെന്ന് ദൈവസന്നിധിയില്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

ദൈവകാരുണ്യത്താല്‍ എന്റെ സംരക്ഷണം ഏല്‍പ്പിക്കപ്പെട്ട കാവല്‍മാലാഖയേ,

എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും ആപത്ത് അപകടങ്ങളില്‍ നിന്ന് എന്നെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യണമേ. അങ്ങ് ദൈവത്തിന്റെ മുഖം സദാസമയവും കണ്ടുകൊണ്ടിരിക്കുന്നതുപോലെ എനിക്കും ദൈവത്തിന്റെ തിരുമുഖം ദര്‍ശിക്കുവാനും ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാനും ദൈവത്തിന്റെ സ്വരം കേള്‍ക്കുവാനും ഇടയാക്കണമേ.

ആമ്മേന്‍.

 

ബി

You must be logged in to post a comment Login