കിടക്കാന്‍ പോകുന്നതിനു മുന്‍പ് മാര്‍പാപ്പ എന്താണ് പ്രാര്‍ത്ഥിക്കുന്നത്?

കിടക്കാന്‍ പോകുന്നതിനു മുന്‍പ് മാര്‍പാപ്പ എന്താണ് പ്രാര്‍ത്ഥിക്കുന്നത്?

കിടക്കാന്‍ പോകുന്നതിനു മുന്‍പ് പ്രാര്‍ത്ഥിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? ഉത്തരം എന്തുമാകട്ടെ, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത് എന്ന് അറിയൂ. ഇനി നിങ്ങള്‍ക്ക് ഉത്തരം തീരുമാനിക്കാം, അല്ലെങ്കില്‍ ഉത്തരത്തിന്റെ വ്യാപ്തി കൂട്ടാം.

ദൈവമെ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും എന്ന പ്രാര്‍ത്ഥന മാര്‍പാപ്പ ആദ്യം ഉരുവിടും. അതിനു ശേഷം അഞ്ച് സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ എന്ന പ്രാര്‍ത്ഥന ചൊല്ലി ശേുവിന്റെ തിരുമുറിവുകള്‍ക്കായ്( രണ്ട് കാലിലെയും, ഇരു കരങ്ങളിലെയും, ഒരു വശത്തെയും) കാഴ്ചവയ്ക്കും. കാരണം പാപ്പ തന്നെ പറഞ്ഞു തരും. യേശു നമ്മെ അവിടുത്തെ മുറിവുകളാലാണ് കഴുകി ശുദ്ധമാക്കിയത്.

എത്ര ലളിതമായ പ്രാര്‍ത്ഥനയാണ്. ഫ്രാന്‍സിസ് പാപ്പയെപ്പോലെ നമുക്കും ഇന്ന് രാത്രി മുതല്‍ ഈ പ്രാര്‍ത്ഥന ഒരു ശീലമാക്കാം. അങ്ങനെ അവിടുത്തെ തിരുമുറിവുകളാല്‍ നമ്മെയും ശുദ്ധരാക്കാം.

You must be logged in to post a comment Login