കിണറ്റിലെറിയപ്പെട്ടു; തന്നെ രക്ഷിച്ചത് യേശുവെന്ന് മുസ്ലിം പെണ്‍കുട്ടിയുടെ സാക്ഷ്യം.

കിണറ്റിലെറിയപ്പെട്ടു; തന്നെ രക്ഷിച്ചത് യേശുവെന്ന് മുസ്ലിം പെണ്‍കുട്ടിയുടെ സാക്ഷ്യം.

ഇത് റംസയുടെ സാക്ഷ്യമാണ്. മധ്യപൂര്‍വദേശത്ത് മുസ്ലിം കുടുംബത്തില്‍ ജനിച്ച റംസ വളര്‍ന്നത് ഇസ്ലാം മതചിട്ടകള്‍ അക്ഷരം പ്രതി അനുസരിച്ച്. സാമാന്യം ധനികനായിരുന്ന റംസയുടെ പിതാവിന് മൂന്നു ഭാര്യമാരുണ്ടായിരുന്നു. പതിമൂന്നു മക്കളും. അദ്ദേഹം മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിച്ചു.

റംസ ആദ്യമായി ക്രിസ്തുവിനെ കുറിച്ചറിയുന്നത്, സ്‌കൂളില്‍ വച്ചാണ്. ഇവാഞ്ചലിസ്റ്റായിരുന്ന ഒരു സുഹൃത്ത് യേശുവിനെ കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം റംസയ്ക്കതൊന്നും രുചിച്ചില്ല.

കൗമാരപ്രായത്തില്‍ തന്നെ റംസയെ ഏറെ പ്രായക്കൂടുതലുള്ളവനും അനേകം ഭാര്യമാരുള്ളവനുമായ ഒരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ പിതാവ് തീരുമാനിച്ചു. എന്നാല്‍ റംസ അതിനെ കഠിനമായി എതിര്‍ത്തു. കോപാക്രാന്തനായ പിതാവ് ഒരു കസേരയെടുത്ത് റംസയുടെ തലയ്ക്കടിച്ചു. റംസയ്ക്ക് ബോധം മറഞ്ഞു. കുട്ടി മരിച്ചു പോയി എന്നു തെറ്റിദ്ധരിച്ച് പിതാവും മാതാവും ചേര്‍ന്ന് അവളുടെ ശരീരം ഒരു ബാഗില്‍ പൊതിഞ്ഞു കെട്ടി ദൂരെയൊരിടത്ത് കൊണ്ടു പോയി, ഒരു പൊട്ടക്കിണറ്റില്‍ തള്ളി.

എന്നാല്‍ റംസ മരിച്ചിട്ടുണ്ടായിരുന്നില്ല…

തനിക്ക് ക്ലാസിലെ കൂട്ടുകാരി തന്ന സുവിശേഷം ആ പൊട്ടക്കിണറ്റില്‍ കിടന്ന് താന്‍ കണ്ടുവെന്ന് റംസ പറയുന്നു. അവള്‍ കൈ നീട്ടി ആ പുസ്തകം പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് അകന്നകന്നു പോയി. എത്തിയത് അതി മനോഹരമായ ഒരു പൂന്തോട്ടത്തില്‍!

പെട്ടന്നവള്‍ കണ്ടു, ശക്തനും സുന്ദരനുമായ ഒരു യുവാവ് കിണറ്റിനുള്ളില്‍ നില്‍ക്കുന്നു. തന്റെ ശിരസ്സു ശരീരവും അദ്ദേഹം തിരുമ്മി ചൂടുപിടിപ്പിച്ചു. താന്‍ പതുക്ക ബോധം വീണ്ടെടുത്തു. അയാളുടെ കൈകളില്‍ ആണിപ്പഴുതുകള്‍ ഉണ്ടായിരുന്നു. അത് ക്രിസ്തുവായിരുന്നു!

റംസയെ കരങ്ങളില്‍ എടുത്ത് ക്രിസ്തു കിണറിന് പുറത്തു കൊണ്ടുവന്നു. ‘ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും’ (യോഹ. 11: 25)

‘ഞാന്‍ ആ പാദങ്ങളില്‍ സാഷ്ടാംഗം വീണു. എന്റെ കണ്ണുകള്‍ ആനന്ദത്താല്‍ നിറഞ്ഞൊഴുകി. ഞാന്‍ എന്റെ വിശ്വാസം ഏറ്റു പറഞ്ഞു. നീയാണ് കര്‍ത്താവ്. ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു. ഞാന്‍ അങ്ങില്‍ വിശ്വസിക്കുന്നു’.

റംസാ മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. ക്രിസ്തു മറഞ്ഞു പോയിരുന്നു.

ഇന്ന് റംസാ സ്ത്രീകള്‍ നടത്തുന്ന ഒരു കൃഷിയിടത്തില്‍ വേല ചെയ്യുകയാണ്. ക്രിസ്തുവിനെ കുറിച്ച് കൂടുതല്‍ അറിയണമെന്ന ആഗ്രഹത്തോടെ അവള്‍ പഠിച്ചു കൊണ്ടിരിക്കുന്നു. തന്റെ സാക്ഷ്യം പ്രഘോഷിച്ചു കൊണ്ടും.

 

എഫ്‌

You must be logged in to post a comment Login