കിഴക്കന്‍ തിമോറില്‍ പാപ്പയുടെ ദൂതനായി കര്‍ദ്ദിനാള്‍ പിയേട്രോ പരോളിന്‍

download (3)കിഴക്കന്‍ തിമോറിന്റെ തലസ്ഥാനമായ ദിലിയില്‍ വച്ച് ഓഗസ്റ്റ് 15ന് രാജ്യത്തിന്റെ അഞ്ചാം ശതാബ്ദിയോടനുബന്ധിച്ച് നടത്തുന്ന ചടങ്ങുകള്‍ക്ക് പാപ്പയുടെ ദൂതനായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദ്ദിനാള്‍ പിയേട്രോ പരോളിനെ പാപ്പ നിയമിച്ചു.

കര്‍ദ്ദിനാളിന് എഴുതിയ കത്തില്‍ ഡൊമിനിക്കന്‍ മിഷനറിമാരുടെ സേവനത്തെക്കുറിച്ച് പാപ്പ പ്രത്യേക പരാമര്‍ശം നടത്തി. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ രാജ്യം കോളനിയാക്കിയപ്പോഴും ക്രിസ്തുവിന്റെ സുവിശേഷം തിമോറിലെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഡൊമിനിക്കന്‍ സന്യാസിമാര്‍ അക്ഷീണം പ്രയത്‌നിച്ചു എന്ന് പാപ്പ കത്തില്‍ വ്യക്തമാക്കി.

You must be logged in to post a comment Login