കുംഭമേളയ്‌ക്കെത്തുന്ന ഹൈന്ദവതീര്‍ത്ഥാടകര്‍ക്ക് ഉജ്ജൈന്‍ രൂപതയുടെ ആരോഗ്യപരിപാലനം

കുംഭമേളയ്‌ക്കെത്തുന്ന ഹൈന്ദവതീര്‍ത്ഥാടകര്‍ക്ക് ഉജ്ജൈന്‍ രൂപതയുടെ ആരോഗ്യപരിപാലനം

മധ്യഭാരത്തിലെ ഏറ്റവും വലിയ ഹിന്ദു ആഘോഷമാണ് കുംഭമേള. ഈ വര്‍ഷം മധ്യപ്രദേശ് സര്‍ക്കാരിനോട് ചേര്‍ന്ന് ഉജ്ജൈന്‍ രൂപത കുംഭമേളയ്‌ക്കെത്തുന്ന ഹൈന്ദവതീര്‍ത്ഥാടകരുടെ ആരോഗ്യപരിപാലനത്തിന് വേദിയൊരുക്കുന്നു. 5 കോടി ഭക്തര്‍ കുംഭമേളയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

‘ദൈവത്തെ അന്വേഷിച്ചാണ് തീര്‍ത്ഥാടകര്‍ ഇവിടെ എത്തുന്നത്. അവര്‍ക്ക് പ്രയാസങ്ങളിലാതെ ദൈവത്തെ അനുഭവിക്കാന്‍ സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് കത്തോലിക്കാ സഭയുടെ കടമയാണെന്നു തോന്നിയത് കൊണ്ടാണ് ഞങ്ങള്‍ ഈ ദൗ്ത്യം ഏറ്റെടുക്കുന്നത്.’ ഉജ്ജൈന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റിന്‍ വടക്കേല്‍ പറഞ്ഞു.

രോഗീശുശ്രൂഷയ്ക്കായി രൂപത സ്ഥാപിച്ച ഡിസ്‌പെന്‍സറി ബിഷപ്പ് ഉദ്ഘാടനം ചെയ്തു. ‘ക്രിസ്ത്യാനികള്‍ എന്ന ഞങ്ങളുടെ വ്യക്തിത്വത്തിന് കോട്ടം തട്ടാതെയാണ് ഞങ്ങളിത് ചെയ്യുന്നത്.’ അദ്ദേഹം പറഞ്ഞു. ‘ഹൈന്ദവ ആഘോഷങ്ങള്‍ മതാന്തര സംവാദങ്ങള്‍ക്കുള്ള അവസരങ്ങള്‍ കൂടിയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഫ്രേസര്‍

You must be logged in to post a comment Login