“പിറക്കാത്ത കുഞ്ഞിന്റെ ഹൃദയം മുറിച്ചു തരാം, കരളും…” ഭ്രൂണങ്ങളെ കച്ചവടം ചെയ്യുന്നവരെ കുറിച്ച്‌

“പിറക്കാത്ത കുഞ്ഞിന്റെ ഹൃദയം മുറിച്ചു തരാം, കരളും…” ഭ്രൂണങ്ങളെ കച്ചവടം ചെയ്യുന്നവരെ കുറിച്ച്‌

fetus-sucking-thumb‘നിങ്ങള്‍ക്കെന്താണ് വേണ്ടത്? ഇനിയും പിറക്കാത്ത മനുഷ്യക്കുഞ്ഞിന്റെ ഹൃദയമാണോ? അതോ കരളോ?…’

പിറക്കും മുമ്പേ കത്രികമുനയേറ്റു മരിച്ചു വീണ കുഞ്ഞുങ്ങളുടെ ശരീര അവയവങ്ങള്‍ ഏതെല്ലാം എങ്ങനെയെല്ലാം മുറിച്ചെടുക്കണം. എന്തെല്ലാമാണ് അവ കൊണ്ടുള്ള ഉപയോഗങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി വിവരിക്കുന്ന വീഡിയോ കണ്ട് കഴി്ഞ്ഞ ദിവസം ലോകം തരിച്ചു നിന്നു!

ഞെട്ടലോടെയാണ് ഭ്രൂണവാണിഭത്തെ കുറിച്ചുള്ള പല സത്യങ്ങളും പുറംലോകം അറിയുന്നത്. മനുഷ്യഭ്രൂണങ്ങളുടെ കൈകാലുകളും മറ്റ് അവയവങ്ങളും വെട്ടിയെടുത്ത് വന്‍തോതില്‍ കച്ചവടം ചെയ്യുന്ന ചന്ത. ഭ്രുണഹത്യക്കു വിധേയരാകുന്ന കുഞ്ഞുങ്ങളുടെ അവയവങ്ങള്‍ക്ക് നല്ല ഡിമാന്‍ഡാണ് ഈ ചന്തയില്‍. ഈ വിവരങ്ങള്‍ പുറത്തു വന്നത് കഴിഞ്ഞ ദിവസം ലീക്കായ ഒന്‍പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെ. പ്ലാന്‍ഡ് പാരന്റ്ഹുഡ് ഫെഡറേഷന്റെ അമേരിക്കയിലെ സീനിയര്‍ മെഡിക്കല്‍ ഡയറക്ടറായ ഡോ. ഡെബോറ ന്യൂകാട്ടോള ‘കാര്യങ്ങള്‍’ വിശദമായി വിവരിക്കുന്ന രീതിയിലാണ് വീഡിയോ. ‘പലര്‍ക്കും ഇന്ന് ആവശ്യം കേടു പറ്റാത്ത മനുഷ്യക്കുഞ്ഞുങ്ങളുടെ ഹൃദയങ്ങളാണ്…’ വീഡിയോയില്‍ അവര്‍ പറയുന്നു. ഭ്രൂണഹത്യ വിരുദ്ധ ഗ്രൂപ്പായ സെന്റര്‍ ഫോര്‍ മെഡിക്കല്‍ പ്രോഗ്രസാണ് വീഡിയോ പുറത്തു വിട്ടത്.

ഇപ്പോള്‍ വിവാദമായിരിക്കുന്ന വീഡിയോയില്‍ പ്ലാന്‍ഡ് പാരെന്റ്ഹുഡിന്റെ രണ്ട് അംഗങ്ങള്‍ ‘ഭ്രൂണങ്ങളുടെ കോശ ശേഖരണ കമ്പനിയുടെ’ ഭാഗമെന്ന് സ്വയം പരിചയപ്പെടുത്തുന്നു. എങ്ങനെയാണ് ഗവേഷണത്തിന് ആവശ്യമായ ഭ്രൂണ കോശങ്ങള്‍ തരപ്പെടുത്തുന്നതെന്ന് ചോദ്യവുമായാണ് അവരുടെ വരവ്. ഭ്രൂണഹത്യക്കു വിധേയരായ കുഞ്ഞുങ്ങളുടെ അവയവങ്ങള്‍ ‘മിതമായ’ വിലയ്ക്ക് പ്ലാന്‍ഡ് പാരെന്റ്ഹുഡില്‍ നിന്നു കിട്ടും എന്നാണ് അവര്‍ തന്നെ നല്‍കുന്ന ഉത്തരം.

Planned_Parenthood_logo_CNA_US_Catholic_News_4_1_13പ്ലാന്‍ഡ് പാരെന്റ്ഹുഡ് എന്നു കേള്‍ക്കുമ്പോള്‍ നല്ല ഐശ്വര്യമുള്ള വാക്കായിട്ടേ ആദ്യം തോന്നൂ. ഇന്റര്‍നാഷനല്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ഫെഡറേഷന്റെ യുഎസ് വിഭാഗമാണത്. പ്രത്യുല്പാദനാരോഗ്യം സംരക്ഷിക്കുക എന്നാണ് പ്രഖ്യാപിത നയം. 1916 ഒക്ടോബര്‍ 16 ന് ന്യൂയോര്‍ക്കില്‍ മാര്‍ഗരറ്റ് സാംഗറും സഹോദരി എതെല്‍ ബൈര്‍ണിയും ഫാനിയ മിന്‍ഡെല്ലും ചേര്‍ന്ന് ആരംഭിച്ച് ജനനിയന്ത്രണ ക്ലിനിക്കാണ് പ്ലാന്‍ഡ് പാരെന്റ്ഹുഡ്. അസഭ്യ വസ്തുക്കള്‍ ക്ലിനിക്കിലൂടെ വിതരണം ചെയ്തു എന്ന കുറ്റത്തിന് ഇവര്‍ മൂവരും അറസ്റ്റു ചെയ്യപ്പെട്ടു. യുഎസില്‍ ഭ്രൂണഹത്യ പ്രചരിപ്പിച്ചവരില്‍ ഏറ്റവും മുന്‍പന്തിയില്‍ എന്നും പ്ലാന്‍ഡ് പാരെന്റ്ഹുഡ് ഉണ്ടായിരുന്നു. 2009 ല്‍ യുഎസില്‍ ഏറ്റവുമധികം ഭ്രൂണഹത്യ നടത്തി കൊടുത്തത് ഇവരായിരുന്നു. മൂന്നു ലക്ഷത്തി മൂപ്പത്തിരണ്ടായിരത്തിലേറെ ഭ്രൂണഹത്യയാണ് ആ വര്‍ഷം പ്ലാന്‍ഡ് പാരെന്റ്ഹുഡ് വഴി നടന്നത്. ഇതു വഴി 164,154,000 യുഎസ് ഡോളറാണ് പ്ലാന്‍ഡ് പാരെന്റ്ഹുഡ് നേടിയത്.
കോസ്‌മെറ്റിക്‌സിലെ കൊളാജന്‍ ഭ്രൂണങ്ങളില്‍ നിന്ന്!

മനുഷ്യശരീരിത്തിലെ അസ്ഥിയിലും കാര്‍ട്ടിലേജിലും കാണപ്പെടുന്ന കോശമാണ് കൊളാജന്‍. അമ്ിയോട്ടിക്ക് ആഡിസും കൊളാജനും ഭ്രൂണങ്ങളില്‍ നിന്നും ശേഖരാക്കാന്‍ എളുപ്പമാണെന്ന കണ്ടെത്തല്‍ കോസ്മറ്റിക്‌സില്‍ വന്‍ ഭ്രൂണവ്യവസായ സാധ്യതകളാണ് തുറന്നിട്ടത്. ആഗോളവിപണികളില്‍ ഉപയോഗിക്കപ്പെടുന്ന പല പ്രമുഖ ബ്രാന്‍ഡുകളുടെയും ഷാമ്പൂകളില്‍ കൊളാജന്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തി. പലതിലും ഉപയോഗിക്കപ്പെടുന്നത് മനുഷ്യ കൊളാജനാണ്. അത് പിറന്നതോ ഭ്രൂണഹത്യ ചെയ്യപ്പെട്ടതോ ആയ കുഞ്ഞുങ്ങളുടെ! പ്ലാന്‍ഡ് പാരെന്റ്ഹുഡ് പോലുള്ള ഭ്രൂണക്കച്ചവടക്കാരുടെ വരുമാന മാര്‍ഗത്തിന്റെ ഒരു ഉറവിടം തീര്‍ച്ചായായും മനുഷ്യ കൊളാജന്‍ വിലയ്ക്കു വാങ്ങുന്ന സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ നിര്‍മാതാക്കളുമുണ്ട്.

കുഞ്ഞുങ്ങളെ കൊല്ലാന്‍ മടിക്കാത്തവര്‍ അതിനെ വില്‍ക്കാന്‍ മടിക്കുമെന്ന് തോന്നുന്നുണ്ടോ? ‘കുഞ്ഞ് ഇവിടെ ഒരു വസ്തുവാണ്. ഞങ്ങള്‍ അവയെ കൊല്ലും. ചിലപ്പോള്‍ സൂക്ഷിക്കും. അല്ലെങ്കില്‍ വില്‍ക്കും.’ എന്നാണ് ഒരു ഭ്രൂണഹത്യക്കാരന്‍ പറഞ്ഞതെന്ന് ഓള്‍ഗ ഫെയര്‍ഫാക്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

യുഎസ് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രഷനല്‍ നേതാക്കള്‍ പ്ലാന്‍ഡ് പാരെന്റ്ഹുഡിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ‘ഇനിയും പിറക്കാത്ത കുഞ്ഞുങ്ങളെ വിറ്റ് ഒരു സംഘന കൊള്ളലാഭം കൊയ്യുകയാണ്. മാത്രമല്ല, അത് കിരാതമായ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന വീഡിയോയും ഇറക്കിയിരിക്കുന്നു. നാമം ഇതിനെതിരെ അതിശക്തമായി പ്രതികരിക്കണം’ ഓഹിയോ റിപ്പബ്ലിക്കന്‍ എഴുതി.

You must be logged in to post a comment Login