കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ മടിക്കണ്ട എന്ന് പാപ്പ

വത്തിക്കാന്‍: ഞാന്‍ നിങ്ങള്‍ക്കൊരു ചെറിയ ഉപദേശം നല്കട്ടെ..നിങ്ങളുടെ കുഞ്ഞുങ്ങള്‍ വിശന്നുകരയുകയാണെങ്കില്‍ അവര്‍ക്ക് സ്വതന്ത്രമായി ഇവിടെ വച്ച് തന്നെ മുലയൂട്ടുക. അതിന് മടിക്കുകയൊന്നും വേണ്ട..കുഞ്ഞുകുട്ടികളുടെ കരച്ചിലാല്‍ മുഖരിതമായ സിസ്റ്റെന്‍ചാപ്പലില്‍ 26 കുട്ടികള്‍ക്ക് മാമ്മോദീസാ നല്കിയ ചടങ്ങില്‍ കുഞ്ഞുങ്ങളുടെ മാതാക്കളോട് സംസാരിക്കുകയായിരുന്നു പാപ്പ.

ഈശോയുടെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മ്മപുതുക്കി കൊണ്ടാണ് 13 പെണ്‍കുഞ്ഞുങ്ങള്‍ക്കും 13 ആണ്‍കുഞ്ഞുങ്ങള്‍ക്കും പാപ്പ ഇന്നലെ മാമ്മോദീസാ നല്കിയത്. കുട്ടികളുടെ വിശ്വാസജീവിതം വളര്‍ത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മാതാപിതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ചും പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login