കുഞ്ഞുമക്കളുടെ വിശ്വാസജീവിതം നഷ്ടപ്പെടുമ്പോള്‍ അവരെ മാതാപിതാക്കള്‍ക്ക് എങ്ങനെ രക്ഷിക്കാനാവും?

കുഞ്ഞുമക്കളുടെ വിശ്വാസജീവിതം നഷ്ടപ്പെടുമ്പോള്‍ അവരെ മാതാപിതാക്കള്‍ക്ക് എങ്ങനെ രക്ഷിക്കാനാവും?

അമ്മ മടിയിലിരുത്തി കുരിശുവരപ്പിച്ച സന്ധ്യകള്‍ പ്രായമേറിക്കഴിയുമ്പോള്‍ പലരുടെയും മനസ്സുകളില്‍ നിന്ന് പടിയിറങ്ങിപ്പോകുകയാണ്. പ്രത്യേകിച്ച് പാശ്ചാത്യനാടുകളില്‍.

മാതാപിതാക്കള്‍ വടി കാണിച്ചും പേടിപ്പിച്ചുമൊക്കെ മക്കളെ കുടുംബപ്രാര്‍ത്ഥനകളില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കുന്ന രീതി നമ്മുടെ നാട്ടിലെങ്കിലുമുണ്ട്. പക്ഷേ മക്കള്‍ മുതിര്‍ന്നുകഴിയുമ്പോള്‍ അത് സാധ്യമല്ലല്ലോ? പിന്നെ മക്കളുടെ വഴി. അവരെ നമുക്ക് കൈപിടിയില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയാറില്ല.

നമ്മുടെ നാട്ടില്‍ ഇതാണ് അവസ്ഥയെങ്കില്‍ പാശ്ചാത്യനാടുകളിലെ കാര്യം പറയാനുണ്ടോ? പാശ്ചാത്യനാടുകളില്‍ പത്തുവയസാകുമ്പോഴേക്കും കുട്ടികളില്‍ ഭൂരിപക്ഷത്തിനും വിശ്വാസജീവിതത്തോടുള്ള താല്പര്യം നഷ്ടമാകുന്നതായിട്ടാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനവും 10 നും 17 നും ഇടയിലുള്ള പ്രായത്തില്‍ വിശ്വാസജീവിതം ഉപേക്ഷിക്കുന്നു. പ്രാര്‍ത്ഥന അനാവശ്യവും വിശുദ്ധ കുര്‍ബാന ബോറും ആയി തോന്നുന്നു അവര്‍ക്ക്.

ക്രമേണ മതരഹിത ജീവിതത്തിലേക്ക് അവര്‍ ആകര്‍ഷിതരാകുന്നു. നിരീശ്വരവാദം ഒരു ഫാഷനായി അവര്‍ക്ക് തോന്നുന്നു വിശ്വാസജീവിതം ഒരു കെട്ടുകഥയായും.വിശ്വാസപരമായ കാര്യങ്ങളില്‍ ശാസ്ത്രത്തിന് വലിയ പങ്ക് ഇല്ല എന്നതാണ് അവരുടെ ഒരു തെറ്റിദ്ധാരണ.

വിശ്വാസം പറയുന്ന കാര്യങ്ങളെ വിശ്വസിക്കാന്‍ അവര്‍ക്ക് ശാസ്ത്രത്തിന്റെ തെളിവ് വേണം. വിശ്വാസജീവിതത്തിലെ പ്രതിസന്ധി ഇവിടെ ആരംഭിക്കുന്നു.

അതുകൊണ്ട് സയന്‍സുമായി സഭയ്ക്കുള്ള ബന്ധത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തണം. പരിണാമസിദ്ധാന്തവും ബിഗ് ബാങ് തിയറിയും പഠിക്കുന്ന അതേ സ്‌കൂളില്‍ തന്നെയാണ് അവര്‍ മതവും പഠിക്കുന്നത്. അതവരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ക്രൈസ്തവിശ്വാസമാണ് ശാസ്ത്രത്തിന്റെ ജന്മസ്ഥലം. അത് തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ല. ശാസ്ത്രത്തിന് വേണ്ടി തുറന്നിട്ട വാതിലുകളാണ് സഭയുടേത്. വിദഗ്ദര്‍ പറയുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ മക്കളെ വിശ്വാസത്തിലേക്ക് കൊണ്ടുവരാന്‍ മാതാപിതാക്കള്‍ക്ക് എങ്ങനെ കഴിയും?

മൂന്നു മാര്‍ഗ്ഗങ്ങളാണ് ഈ രംഗത്തെ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. മതബോധനം ,ബൈബബിള്‍ പഠനം, യൂത്ത് ഗ്രൂപ്പ്. മക്കളുടെ വിശ്വാസജീവിതത്തിന്റെ തിരിവും വളവും മാതാപിതാക്കള്‍ ശ്രദ്ധയോടെ വീക്ഷിക്കേണ്ടിരിയിക്കുന്നു.

ഒരിക്കല്‍ നഷ്ടപ്പെട്ട വിശ്വാസജീവിതത്തിലേക്ക്  തിരികെ  മടങ്ങാന്‍ ആഗ്രഹിക്കുന്നത് വെറും 13 ശതമാനം മാത്രമാണെന്നും  പഠനം പറയുന്നു.

ബി

You must be logged in to post a comment Login