കുഞ്ഞുമിഷനറിമാര്‍ ലോകത്തിന്റെ ഉപ്പും കരുണയുടെ പ്രേഷിതരുമാകണം: മാര്‍ ജോര്‍ജ് രാജേന്ദ്രന്‍

കുഞ്ഞുമിഷനറിമാര്‍ ലോകത്തിന്റെ ഉപ്പും കരുണയുടെ പ്രേഷിതരുമാകണം: മാര്‍ ജോര്‍ജ് രാജേന്ദ്രന്‍

ചങ്ങനാശ്ശേരി: മിഷന്‍ ലീഗ് അംഗങ്ങളായ കുഞ്ഞുമിഷനറിമാര്‍ ലോകത്തിന്റെ ഉപ്പും കരുണയുടെ പ്രേഷിതരുമാകണമെന്ന് തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്‍. ചെറുപുഷ്പ മിഷന്‍ലീഗ് ചങ്ങനാശ്ശേരി അതിരൂപത കൗണ്‍സിലും മാലിപ്പറമ്പിലച്ചന്‍-കുഞ്ഞച്ചന്‍ അനുസ്മരണവും പ്രഥമ മാര്‍ ജെയിംസ് കാളാശ്ശേരി അവാര്‍ഡ് ദാന സമ്മേളനവും ചങ്ങനാശ്ശേരി എസ് ബി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ ആഴമായ ദൈവവിശ്വാസത്തിലും ധാര്‍മ്മികതയിലും വളരണമെന്നും അദ്ദേഹം  പറഞ്ഞു.

അതിരൂപത മിഷന്‍ലീഗ് തയ്യാറാക്കിയ മിഷന്‍ലീഗ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള എല്‍ദോ ഡോക്യുമെന്ററി സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. അതിരൂപത ഡയറക്ടര്‍ റവ.ഡോ ജോബി കറുകപ്പറമ്പില്‍ ആമുഖസന്ദേശം നല്കി.

You must be logged in to post a comment Login