കുടിയേറ്റ കുടുംബങ്ങളുടെ സംരക്ഷരാകുക

കുടിയേറ്റ കുടുംബങ്ങളുടെ സംരക്ഷരാകുക

migrant-child-dead-beach-turkeyവത്തിക്കാന്‍ സിറ്റി: കുടിയേറ്റ കുടുംബങ്ങളുടെ സംരക്ഷകരാകണമെന്ന് യൂറോപ്പിനോട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. ഞായറാഴ്ചയിലെ ത്രികാലജപ പ്രാര്‍ത്ഥനയ്ക്കിടയിലായിരുന്നു അദ്ദേഹം ഈ അഭ്യര്‍ത്ഥന നടത്തിയത്. ഓരോ ഇടവകയും ഓരോ ആശ്രമങ്ങളും ഓരോ മതസമൂഹങ്ങളും ഒരു കുടുംബത്തെയെങ്കിലും സ്വീകരിക്കുക. പ്രതീക്ഷാനിര്‍ഭരമായ മനസ്സുമായി കുടിയേറ്റം നടത്തുമ്പോഴും ദാരിദ്ര്യവും രോഗങ്ങളും മൂലം പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ മരണമടയുന്നു.

പാവപ്പെട്ടവര്‍ക്കും പരിത്യക്തര്‍ക്കും സമീപസ്ഥരാകാനാണ് സുവിശേഷം നമ്മെ ക്ഷണിക്കുന്നത്. കരുണയുടെ വര്‍ഷത്തില്‍ അഭയാര്‍ത്ഥികളോട് കരുണ കാണിക്കുക. കുടുംബങ്ങളും സമൂഹങ്ങളും ഇടവകകളും തങ്ങളുടെ ഹൃദയങ്ങള്‍ തുറന്നുവയ്ക്കുക. ദൈവത്തെ ശ്രവിക്കുക.. അവിടുന്ന് നമ്മോട് സംസാരിക്കുന്നുണ്ട.മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login