കുടിയേറ്റ പ്രശ്‌നത്തിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ സഭ

കുടിയേറ്റ പ്രശ്‌നത്തിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ സഭ

EPA1865845_Articoloയൂറോപ്പ്: കുടിയേറ്റ ജനത നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളില്‍ അടിയന്തിര നിലപാടു സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ സഭാ നേതാക്കള്‍ രംഗത്ത്. യൂറോപ്പിലെ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്‌സിന്റെ നേതൃത്വത്തില്‍ ഇതു സംബന്ധിച്ച് ബിഷപ്പുമാര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.

യൂറോപ്യന്‍ യൂണിയനില്‍ പെട്ട എല്ലാ രാജ്യങ്ങളും ഈ പ്രശ്‌നത്തെ രാഷ്ട്രീയപരമായിത്തന്നെ സമീപിക്കണമെന്ന്  പ്രസ്താവനയില്‍ പറയുന്നു. ആയിരക്കണക്കിനു ജനങ്ങളാണ്അഭയാര്‍ത്ഥികളായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കു ചേക്കേറിയിരിക്കുന്നത്. എന്നാല്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടവിധം പരിഹാരം കാണാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇവരുടെ ഇടയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സഭാനേതാക്കള്‍ മുന്നിട്ടിറങ്ങണം.

You must be logged in to post a comment Login