കുടുംബം സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാനഘടകം

കുടുംബം സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാനഘടകം

ഹൂസ്റ്റണ്‍: കുടുംബമാണു സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാന ഘടകമെന്നും ഈ അടിസ്ഥാനത്തിന്മേല്‍ ഉറപ്പിക്കുന്ന സംസ്‌കാരമാണ് ലോകമെമ്പാടും പ്രസരിക്കുന്നതും പ്രസരിക്കേണ്ടതെന്നും സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് മാര്‍ ക്ലീമിസ് ബാവ. ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ.

കുടുംബങ്ങള്‍ വളരുമ്പോഴാണു സഭയും സമൂഹവും വളരുന്നതും സംസ്‌കാരത്തിനു ചൈതന്യം ലഭിക്കുന്നതും. സമൂഹത്തില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിത്തുകള്‍ വിതയ്ക്കുവാന്‍ ഇന്നിന്റെ വെല്ലുവിളികളെ നേരിടുവാന്‍ സഭയും സമൂഹവും ഒന്നുചേര്‍ന്നു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ സാധിക്കുകയുള്ളു. കര്‍ദിനാള്‍ പറഞ്ഞു.

 

You must be logged in to post a comment Login