കുടുംബം

കുടുംബം

images (1)കുടുംബത്തെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഗാര്‍ഹികസഭയായി വിശേഷിപ്പിക്കുന്നു.സുവിശേഷവും ഈ ഗാര്‍ഹികസഭയെക്കുറിച്ച് സംസാരിക്കുന്നു. വിവാഹമെന്ന പരിപാവനമായ ശുശ്രൂഷ ഇപ്രകാരം പറഞ്ഞുകൊണ്ടാണ് സ്ത്രീയെയും പുരുഷനേയും കൂട്ടിച്ചേര്‍ക്കുന്നത്.

”ഇനി മേല്‍ നിങ്ങള്‍ രണ്ടല്ല ഒന്നാണ്.” ദൈവം യോജിപ്പിച്ചത് മനുഷ്യര്‍ വേര്‍പിരിക്കാതിരിക്കാനുള്ള
ഒരു ആഹ്വാനമാണിവിടെ നമുക്ക് ലഭിക്കുന്നത്. സ്വര്‍ഗ്ഗരാജ്യത്തില്‍ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല എന്നതുകൊണ്ട് അര്‍ത്ഥമാക്കുക, ഭൂമിയിലെ മനുഷ്യന്റെ വാസം മറ്റുള്ളവരുമായി ബന്ധപ്പെട്ട് നില്‍ക്കണമെന്നാണ്. അവന് ഒരു തുണ ആവശ്യമായിരിക്കുന്നു. അതിനാലായി രിക്കും ദൈവപിതാവ് പറഞ്ഞത് മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന്. അവന് കൂട്ടിന് ഒരു സഖിയെ അവന്‍ നല്‍കുന്നു. ഭവനം അതീവജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഒരു സംഗതിയാണ്. ഭവനത്തിന്റെ ‘ഭ’ നഷ്ടപ്പെട്ടാല്‍ അത് വനമായി മാറും. നാം വന്യമൃഗങ്ങളായി മാറും. അതിനാല്‍ ഭവനം ഭവനമായി തന്നെ നിലനിര്‍ത്താന്‍ കുടുംബസ്ഥര്‍ ശ്രദ്ധിക്കുക.

ആയുഷ്പര്യന്തം ഭര്‍ത്താവിന് വിധേയത്വം പ്രകടിപ്പിച്ച് ജീവിക്കേണ്ടവളാണ് ഭാര്യ; അതേ പോലെ മറിച്ചും. അതിനാല്‍ ഇരുവരും പരസ്പരം ഭാരങ്ങള്‍ വഹിക്കണം, ബഹുമാനിക്കണം ആദരിക്കണം. വെറും ഒരു നൂലിഴയില്‍ കോര്‍ത്ത ബന്ധമല്ല വൈവാഹികജീവിതം. അത് ആജീവനാന്തം നിലനില്‍ക്കേണ്ട ഒരു ജീവിതമാണ്. വിവാഹമോചനങ്ങളേറുന്ന സാഹചര്യത്തില്‍ കുടുംബം എന്ന സങ്കല്‍പ്പം നഷ്ടമായിക്കൊണ്ടിരിക്കുന്നു. നമുക്കിയവസരത്തില്‍ തിരുക്കുടുംബത്തിന്റെ മാധ്യസ്ഥം യാചിക്കാം. ആ ഒരു ആദര്‍ശം ജീവിതമാതൃകയാക്കാം. പരസ്പരം ഭാരങ്ങള്‍ വഹിച്ചും പങ്കുവച്ചും യാത്രയാക്കാം. മനുഷ്യകരങ്ങള്‍ വീടുകള്‍ നിര്‍മ്മിക്കുന്നു. മനുഷ്യഹൃദയങ്ങളാകട്ടെ
അതിലെ ജീവിതം നിര്‍മ്മിക്കുന്നു. ഈ ദൈവിക ഭവനം പണിയാന്‍ കര ങ്ങള്‍ക്ക് കരുത്ത് പകരണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. കാര്യവിചാരബോധത്തോടെ നമുക്ക് എല്ലാറ്റിനെയും കൈകാര്യം ചെയ്യാം നമ്മുടെ കുടുംബം ങ്ങള്‍ തലമുറകളുടെ പൈതൃകമായി മാറട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം, പ്രാര്‍ത്ഥിക്കാം.

ബ്രദര്‍ ലിബിന്‍ ഒ.ഐ.സി.

You must be logged in to post a comment Login